സിപിഎമ്മിൽ വർഷങ്ങൾ പിന്നിടുമ്പോ വനിതാ സ്ഥാനാര്‍ഥിയുടെ എണ്ണത്തിൽ കുറവ്... അങ്കലാപ്പിൽ വനിതാ സ്ഥാനാർത്ഥികൾ...

ആദര്‍ശമൊക്കെ അവിടെ നില്‍ക്കും. ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ നേര്‍പ്പകുതിയില്‍ കൂടുതല്‍ സംസ്ഥാനത്ത് വനിതാ വോട്ടര്‍മാരാണെങ്കിലും സിറ്റ് നിര്‍ണയത്തില്‍ സിപിഎമ്മിലും ആണാധിപത്യം തുടരുകയാണ്.
ഇതോടകം പുറത്തുവന്ന സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തവണ 11 വനിതകളേയുള്ളു. 2016ല്‍ 12 വനിതകളെ മത്സരിപ്പിച്ച പാര്‍ട്ടിയാണ് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഒരു സീറ്റ് കൂടി പുരുഷന് വിട്ടുകൊടുക്കുന്നത്.
ആറ്റിങ്ങലില്‍ ഒ എസ് അംബിക, കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മ, ആറന്മുളയില്‍ വീണാ ജോര്‍ജ്, കായംകുളത്ത് യു. പ്രതിഭ, അരൂരില്‍ ദലീമ ജോജോ, ആലുവയില്‍ ഷെല്‍ന നിഷാദ്,
ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, വണ്ടൂരില്‍ പി. മിഥുന, കോങ്ങാട് സീറ്റില്‍ കെ. ശാന്തകുമാരി മട്ടന്നൂരില്‍ കെ.കെ. ശൈലജ, എന്നിവരാണ് പട്ടികയിലുള്ളത്.
കേരം തിങ്ങും കേരനാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും എന്നു മുദ്രാവാക്യം മുഴക്കി ഇടതുമുന്നണി ജയിച്ചപ്പോള്‍ ഇകെ നായനാരെ മുഖ്യക്കസേരയില്‍ പ്രതിഷ്ഠിച്ചതും എകെ ഗോപാലന്റെ ഭാര്യ സുശീല ഗോപാലനെ അവസാനകാലത്ത് ഒതുക്കിയും പാരമ്പര്യം സൃഷ്ടിച്ച സിപിഎം ഇത്തവണയും പുരോഗമനപരമായ കാഴ്ചപ്പാടുകളൊന്നും പ്രകടമാക്കുന്നില്ല.
പിണറായി മന്ത്രിസഭയിലെ ഗ്ലാമര്‍ മന്ത്രിയെന്ന പേരെടുത്ത കെ.കെ. ശൈലജയെ കോവിഡ് പബ്ലിസിറ്റിയില്‍ നിന്നും ഒതുക്കിയതും പിണറായിയെക്കാള്‍ കളത്തിലിറങ്ങി ഷോ വേണ്ടെന്ന് പാര്‍ട്ടിതലത്തില്‍ മുന്നറിയിപ്പു കൊടുത്തതുമൊക്കെ ഈയിടെ സംഭവിച്ചത്.
ഇത്തവണ ഇപി ജയരാജന്റെ മണ്ഡലമായിരുന്ന മട്ടന്നൂരിലേക്ക് ശൈലജയെ മാറ്റിമത്സരിപ്പിക്കുകയും ചെയ്യുന്നു. മുന്‍പ് വിഎസ് ഗ്രൂപ്പിലായിരുന്ന ജെ മേഴ്‌സിക്കുട്ടിയമ്മയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നും മന്ത്രിയാക്കിയതും മറ്റൊരു ചരിത്രം.
വിപ്ലവവും ആദര്‍ശവും എന്തൊക്കെ പറഞ്ഞാലും ഓരോ മണ്ഡലത്തിലെയും ജാതിയും മതവും വിശ്വാസവുമൊക്കെ പരിഗണിച്ചാണ് സിപിഎമ്മും സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത്. മാത്രവുമല്ല മതനേതാക്കളെ സ്വകാര്യമായി കണ്ടും കേട്ടും വോട്ടു ചോദിക്കാനും സിപിഎമ്മിനും മടിയുമില്ല.
സിപിഐയില്‍ ഇഎം ബിജിമോളെ പീരുമേട്ടില്‍ സിപിഐ ഒഴിവാക്കുമ്പോള്‍ അവരുടെ പാര്‍ട്ടിയില്‍ വിജയസാധ്യയുള്ളത് വൈക്കത്തെ സികെ ആശമാത്രം. കോണ്‍ഗ്രസിലാവട്ടെ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനുപോലും സുരക്ഷിതമായൊരു സീറ്റ് നേടിക്കൊടുക്കാന്‍ സാധിക്കുന്നില്ല.
27 വനിതകളുടെ ലിസ്റ്റും 20 ശതമാനം സീറ്റും ആവശ്യപ്പെട്ട മഹിളാ കോണ്‍ഗ്രസിന് അഞ്ചു സീറ്റുകള്‍ കിട്ടിയാല്‍ ഭാഗ്യം. മുസ്ലീം ലീഗില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ കളത്തിലിറക്കി ലീഗ് അടുത്ത കാലത്തൊന്നും വിപ്ലവം കാഴ്ചവെയ്ക്കുമെന്ന് ആരും കരുതുന്നുമില്ല.
https://www.facebook.com/Malayalivartha