സീറ്റു ധാരണയിൽ വിട്ടുവീഴ്ചയില്ല... തമിഴ്‌നാട്ടില്‍ വിജയ് കാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയുമായുള്ള സഖ്യം വിട്ടു...

സീറ്റുകള്‍ സംബന്ധിച്ച് ഉയർന്ന തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടന്‍ വിജയ് കാന്തിന്റെ ഡിഎംഡികെ എന്‍.ഡി.എ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് വ്യക്തമാക്കി.
മൂന്ന് ഘട്ടമായി നടന്ന ചര്‍ച്ചയിലും സീറ്റ് ധാരണയായില്ലെന്ന് വിജയ് കാന്ത് അറിയിച്ചു. മറ്റൊരു മുന്നണിയില്‍ ചേരുന്ന കാര്യം അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍ഡിഎ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ഡിഎംഡികെ. ആദ്യം 41 സീറ്റാവശ്യപ്പെട്ട ഡിഎംഡികെ ചര്‍ച്ചകള്‍ക്കൊടുവില്‍ 23 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. 15 സീറ്റാണ് എഐഎഡിഎംകെ നല്‍കാമെന്ന് പറഞ്ഞത്.
അതേസമയം, തമിഴ്നാട്ടില്‍ ബിജെപി 20 സീറ്റില്‍ മത്സരിക്കാൻ തീരുമാനമായി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കന്യാകുമാരി ലോക്‌സഭാ സീറ്റും അണ്ണാ ഡിഎംകെ ബിജെപിയ്ക്ക് നല്‍കി.
അതേ സമയം കോണ്‍ഗ്രസ് - ഡിഎംകെ ഉഭയകക്ഷി ചര്‍ച്ച നീണ്ടു പോകുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് ബിജെപിയും അണ്ണാ ഡിഎംകെയും ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ബിജെപി മത്സരിക്കുന്ന 20 സീറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കോയമ്പത്തൂരിലും കന്യാകുമാരിയിലുമാകും ബിജെപി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക.
അണ്ണാ ഡിഎംകെ സഖ്യത്തില്‍ വിജയ്കാന്തിന്റെ ഡിഎംഡികെയ്ക്ക് 16 സീറ്റാണ് വാഗ്ദാനം നൽകിയത്. 19 വേണമെന്ന് വാശിപിടിച്ച വിജയ്കാന്ത് പാർട്ടി സഖ്യം വിടുകയായിരുന്നു.
കന്യാകുമാരി ലോക്‌സഭാ മണ്ഡലം ബിജെപിയ്ക്ക് നല്‍കിയതോടെ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് - ബിജെപി മത്സരത്തിന് കളമൊരുങ്ങും.
https://www.facebook.com/Malayalivartha