ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടി; പത്രക്കാരെ ഭയന്ന് പിന്‍മാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍; ആരോപണവുമായി മന്ത്രി എകെ ബാലന്‍

ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന ആരോപണവുമായി മന്ത്രി എകെ ബാലന്‍. പാലക്കാട് ജില്ലയിലെ തന്‍റെ സ്വാധീനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ വാർത്തകൾ ഉയർന്നത്. ഒരു കേന്ദ്രത്തില്‍ നിന്നായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിട്ടത്. പ്രതിഷേധക്കാര്‍ പാഠം പഠിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എന്‍റെ മനസിലുണ്ടായിരുന്നില്ല. തന്‍റെ സ്വാധീനം ഇല്ലാതാക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. പത്രക്കാരെ ഭയന്ന് പിന്‍മാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ബാലന്‍ ആരോപിക്കുകയുണ്ടായി.
സ്വന്തം താല്‍പര്യത്തിന് വേണ്ടി ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. ജമീലക്കും തനിക്കുമെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചരണം നടത്തിയത് സിപിഎമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളും വിജയിക്കും. പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാര്‍ത്തകളായി വന്നതെന്നും മന്ത്രി പറഞ്ഞു.
ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ . തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും പകരം പിപി സുമോദ് മത്സരിക്കുമെന്നും സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനമെടുത്തിരുന്നു.മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു .
ജമീല വന്നാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തിയ സാഹചര്യത്തില്‍ പി.കെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനമെടുക്കുകയായിരുന്നു. തരൂരില്‍ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദ് സ്ഥാനാര്‍ത്ഥിയാകും. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്.
പോസ്റ്റര്‍ യുദ്ധമടക്കം രൂക്ഷമായ സാഹചര്യത്തില്‍ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് ജില്ലയിലാകെ സി പി എമ്മിന് ദോഷം ചെയ്യുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടിയില്‍ അംഗം പോലുമല്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരേയും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha