പാര്‍ട്ടി അവഗണിക്കുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ല; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ല; കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ

കോണ്‍ഗ്രസ് പാര്‍ട്ടി അവഗണിക്കുന്നു. കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസിൽ നിന്നും മടങ്ങുന്നു. ഇത്തരത്തിൽ ഒരു അഭ്യൂഹം ശക്തമാകുകയാണ്. പാര്‍ട്ടി അവഗണിക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്കു നീങ്ങുന്നതെന്നുമാണ് സൂചനകൾ വരുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലോ മറ്റോ തന്നെ സഹകരിപ്പിക്കുന്നില്ല. പാര്‍ട്ടി കാര്യങ്ങള്‍ ആലോചിക്കുന്നില്ല തുടങ്ങിയവയാണ് ചാക്കോ ഉയർത്തുന്ന ആരോപണം. ഇന്ന് ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കാനായി അദ്ദേഹം മാധ്യമങ്ങളെ കാണുന്നുണ്ട്.
ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നും ചാക്കോയ്ക്ക് പരാതിയുണ്ട്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച വ്യക്തിയാണ് പി സി ചാക്കോ. കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തന്നെ സജീവമായിരുന്നു. കോണ്‍ഗ്രസ് വിട്ടാല്‍ എവിടേയ്ക്കെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചാക്കോ എന്‍സിപിയിലേക്ക് പോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും പിന്നീട് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും 1975 മുതല്‍ 1979 വരെ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച വ്യക്തിയ്‌യാണ് അദ്ദേഹം .
1978-ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആന്റണി വിഭാഗത്തിനൊപ്പം ചേര്‍ന്ന ചാക്കോ 1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി 1980-1981 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു.
1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ മുകുന്ദപുരത്ത് നിന്നും 1998-ല്‍ ഇടുക്കിയില്‍ നിന്നും 2009-ല്‍ തൃശൂരില്‍ നിന്ന് തന്നെ വീണ്ടും ലോക്‌സഭയില്‍ അംഗമായി അദ്ദേഹ മാറിയിരുന്നു. .
1999-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് സി.പി.എമ്മിന്റെ കെ.സുരേഷ് കുറുപ്പിനോടും 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമാനടന്‍ ഇന്നസെന്റിനോടും അദ്ദേഹം പരാജയപ്പെട്ടു.
ടുജി സ്‌പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അധ്യക്ഷനായിരുന്നു പി.സി. ചാക്കോ.
https://www.facebook.com/Malayalivartha