ടീം പിണറായി റെഡി... സ്ഥാനാർത്ഥി പട്ടികയിൽ വൻ മാറ്റം വരുത്തി എൽഡിഎഫ് പട്ടിക... അടുത്ത ചേരി തിരിവിന് കാരണമാവുമോ.... ഒഴിവാക്കിയതിൽ എട്ട് മന്ത്രിമാരും ഉൾപ്പെടും...

സംസ്ഥാനത്തെ പ്രാദേശിക പ്രതിഷേധം അവഗണിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. സിപിഎം– സിപിഐ സ്ഥാനാർഥിപ്പട്ടികയിലെ സ്ഥാനാർഥികൾ തീരുമാനമായപ്പോൾ പിണറായി മന്ത്രിസഭയിലെ 8 മന്ത്രിമാരെ നൈസായിട്ട് ഒഴിവാക്കി.
സമീപകാലത്ത് ഇത്രയും ഉന്നതരെ ഒഴിവാക്കി ഇടതു പട്ടിക പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായിട്ടാണ് എന്ന കാര്യവും വളരെ ശ്രദ്ധേയമാണ്. ഇരു പാർട്ടികളുടെയും നിയമസഭാ കക്ഷി നേതൃനിരയിൽ പുതിയവർ വരുമെന്ന് വ്യക്തമായ സൂചന ഇതു നൽകുന്നുണ്ട്.
21 അംഗ സിപിഎം സംസ്ഥാന പാർട്ടി സെന്ററിലെ 8 നേതാക്കളാണ് തിരഞ്ഞെടുപ്പു പോരിന് നേരിട്ടിറങ്ങുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നതാണ് സംസ്ഥാന സെന്റർ.
ആ സെന്ററിൽ സംഘടനാ ചുമതലയുണ്ടായിരുന്ന എം. വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ. എൻ. ബാലഗോപാൽ എന്നിവർ പാർലമെന്ററി രംഗത്തേക്കു മാറുകയാണ്. പകരം ഇ. പി. ജയരാജൻ, എ. കെ. ബാലൻ, തോമസ് ഐസക് എന്നിവർ സംഘടനാ രംഗത്തേക്കു മടങ്ങിയെത്തുന്നുമുണ്ട്. ഇതോടെ പിണറായി വിജയന്റെ പുതിയ അംഗബലത്തിന്റെ രൂപം മാറിമറിഞ്ഞു.
രണ്ട് ടേം നിബന്ധന പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച് നേരത്തെയും സൂചനകൾ നൽകിയിരുന്നുവെങ്കിലും മന്ത്രിമാർ അടക്കമുള്ള ഭൂരിപക്ഷം പേരും അതിൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നിന്നിരുന്നത്.
എന്നാൽ, കർശനമായി അതു നടപ്പാക്കാൻ തീരുമാനിച്ചതോടെ മത്സര രംഗത്തില്ല എന്നതിനോട് അവരും പൊരുത്തപ്പെട്ടു പോവുകയാണ്. മന്ത്രിമാരായ പി. തിലോത്തമൻ, വി. എസ്. സുനിൽകുമാർ, കെ. രാജു എന്നിവരെയാണ് സിപിഐ ഒഴിവാക്കിയത്.
മുൻകൂട്ടി തന്നെ സിപിഐ തീരുമാനം എടുത്തതും സിപിഎമ്മിന്റെ അപ്രതീക്ഷിത തീരുമാനം നീണ്ടു പോയതും 2 തരത്തിലുള്ള ചലനങ്ങളാണ് പാർട്ടികളിൽ ഉണ്ടാക്കിയത്. സിപിഎം താരനിരയെ മാറ്റിനിർത്തിയത് അണികളിലും ചിന്താക്കുഴപ്പത്തിന് ഇത് കാരണമായി. ജനപ്രിയ എംഎൽഎമാരും ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പല തരത്തിലുള്ള കോട്ടങ്ങൾക്കും വഴിവച്ചു എന്ന ആധിയും സിപിഎം നേതൃത്വത്തിലും എൽഡിഎഫിലും ഉയർന്നിട്ടുണ്ട്. പെട്ടെന്നുണ്ടായ അണികളുടെ പ്രതിഷേധത്തിനും പ്രവർത്തകരുടെ സംശയങ്ങൾക്കും വിശദീകരണം നൽകേണ്ട ബാധ്യതയിലായി നേതൃത്വം.
അതേസമയം, 33 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി വലിയ മാറ്റത്തിനു തീരുമാനിക്കുമ്പോൾ ഇതെല്ലാം സ്വാഭാവികമാണ് എന്ന വിശ്വാസത്തിലാണു നേതാക്കൾ ഇപ്പോഴും.
പ്രാദേശിക പ്രതിഷേധങ്ങൾ തള്ളി സിപിഎം 83 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 5 മന്ത്രിമാരും സ്പീക്കറും അടക്കം നിലവിൽ നിയമസഭയിൽ ഉൾപ്പെട്ട 33 പേരെ ഒഴിവാക്കി. കൂടാതെ 38 പുതുമുഖങ്ങൾ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുമുണ്ട്. 2016 ൽ 92 സീറ്റിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റിലാണ് ജനവിധി തേടുന്നത്.
ഇതിൽ മഞ്ചേശ്വരം, ദേവികുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീടു പ്രഖ്യാപിക്കാനാണ് നീക്കം. മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ഐസക്, എ.കെ. ബാലൻ, ജി.സുധാകരൻ, സി. രവീന്ദ്രനാഥ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ടേം നിബന്ധനയിൽ പെടും.
കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നീ ഉന്നത നേതൃനിരയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ. കെ. ശൈലജ, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, മന്ത്രി എം. എം. മണി, പി. രാജീവ്, കെ. എൻ. ബാലഗോപാൽ എന്നീ 8 പേർ പട്ടികയിലുണ്ട്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. ടി. ജലീൽ എന്നിവരും പോരാട്ടത്തിനിറങ്ങും.
വൻ പ്രതിഷേധം ഉയർന്ന പൊന്നാനിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ തന്നെ മത്സരിക്കും. നിലമ്പൂരിൽ പി. വി. അൻവർ തുടരും എന്നാണ് തീരുമാനം. ചവറയിൽ ഡോ. സുജിത് വിജയൻ സ്വതന്ത്രരുടെ പട്ടികയിൽ ഇടംനേടി.
https://www.facebook.com/Malayalivartha