ആഫ്രിക്കന്‍ സന്ദർശനത്തിന് ശേഷം പി. വി. അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി... നേതാവിനെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ തടിച്ചു കൂടി പ്രവർത്തകർ... കൊവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി നൂറ് കണക്കിന് പ്രവര്‍ത്തകര്‍...

നീണ്ട മൂന്ന് മാസത്തെ ആഫ്രിക്കൻ വാസത്തിനു ശേഷം നിലമ്പൂർ എംഎല്‍എ പി.വി. അൻവര്‍ നാട്ടില്‍ തിരികെയെത്തിയിരിക്കുകയാണ്. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്നു അൻവർ ഇത്രയും നാൾ ഉണ്ടായിരുന്നത്. ഇന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലാണ് അൻവർ വിമാനമിറങ്ങിയത്.
എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു സംഘം തന്നെ വിമാനത്താവളത്തിനു പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. തന്നെ സ്വീകരിക്കാനെത്തിയ നിലമ്പൂരിലെ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച ശേഷമാണ് അൻവര്‍ നാട്ടിലേക്ക് തിരിച്ചതും. നാട് കൊവിഡ് പോലൊരു മഹാമാരിയോട് പൊരുതിക്കോണ്ട് നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പ്രോട്ടോക്കോൾ ലംഘനം ഉണ്ടായത്.
ഇതിനെ നിയന്ത്രിക്കാൻ ഏറെ ബാധ്യതയുള്ള ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ പ്രവർത്തകരെ തടിച്ചു കൂടാൻ അനുവദിച്ചതും ആഫ്രിക്ക പോലൊരു വിദേശ രാജ്യം സന്ദർശിച്ച ശേഷം മറ്റുള്ളവരുമായി സമ്പർക്കം ചെലുത്തിയതിനും അധികാരികൾ മൗനം പാലിക്കുകയാണ്.
ആഘോഷങ്ങളും ആരവങ്ങളും ഇനി വരും ദിവസങ്ങളിൽ വേണ്ടുവോളം തന്നെ കൊണ്ടാടാൻ സമയവും സാഹചര്യവുമുള്ളപ്പോൾ അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തലുകൾ ആരംഭിച്ചു കഴിഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് അൻവറിനെ സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയത്. വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂര്‍ ചന്തക്കുന്ന് വരെ അന്‍വറിനെ ആനയിച്ചു.
വരുന്ന 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവര്‍ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം ഇപ്പോൾ വിശദമാക്കുന്നത്. തന്റെ വ്യാപാര ആവശ്യത്തിനായാണ് അൻവർ ആഫ്രിക്കയില്‍ പോയത്.
എന്നാൽ തിരിച്ചെത്തുന്നത് 25,000 കോടി രൂപയുടെയുടെ രത്ന ഖനന പദ്ധതിയുമായാണെന്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ അൻവർ വ്യക്തമാക്കിയിരുന്നു. ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാൻ സാധിക്കുമെന്നാണ് വിഡിയോയിലൂടെ അൻവർ വ്യക്തമാക്കുന്നത്.
ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ് യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടുത്തെ പങ്കാളി. നിലമ്പൂരില്‍ പി. വി. അൻവറിനെ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പി.വി. അൻവർ നാട്ടിലെത്തിയത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എം.എല്‍.എ. വിദേശത്തേക്കു പോയത്. ഈ സമയത്ത്, എംഎൽഎയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായി.
ഇതോടെ താൻ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ആയുധമായി നല്ല രീതിയിൽ ഉപയോഗിച്ചു.
സ്ഥലത്തില്ലെങ്കിലും പ്രചാരണ ബോർഡുകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പി.വി. അൻവർ ആഫ്രിക്കയിലിരുന്ന് തന്നെ തുടക്കമിട്ടിരുന്നു. എംഎൽഎയുടെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന കൂറ്റൻ ബോർഡ് കഴിഞ്ഞ ദിവസം നിലമ്പൂർ നഗരത്തിൽ ഉയർന്നിരുന്നു.
5 വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്ലെക്സിൽ പക്ഷേ, ഇടതു മുന്നണിയെക്കുറിച്ചോ പിണറായി വിജയൻ സർക്കാരിനെക്കുറിച്ചോ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
നിലമ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി അൻവറിന്റെ പേരു മാത്രമായിരുന്നു സിപിഎം നേതൃത്വത്തിന്റെ പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നതും.
https://www.facebook.com/Malayalivartha