ബിജെപി സാധ്യതാ പട്ടിക മന്ദഗതിയിൽ... കുമ്മനത്തെ വട്ടിയൂര്‍കാവിലാക്കാൻ ആലോചന, പരിഗണിക്കുമെന്ന് നേതൃത്വം... വി. മുരളീധരൻ മത്സരിക്കാൻ സാധ്യതയില്ല...

നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പോരാട്ടത്തിന് ഉണ്ടാകില്ലെന്ന് സൂചന ലഭിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയിൽ വി. മുരളീധരന്‍റെ പേര് ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
മെട്രോ മാൻ ഇ. ശ്രീധരൻ പാലക്കാട്ടാകും മത്സരിക്കുക. തൃശ്ശൂരിലും തിരുവനന്തപുരം സെൻട്രലിലും ആണ് സുരേഷ് ഗോപിയെ നേതൃത്വം പരിഗണിക്കുന്നത്.
എന്നാൽ ഇത് വരെ സുരേഷ് ഗോപി സമ്മതം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കോന്നിയിൽ പരിഗണിക്കുന്ന ഒന്നാം പേര് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റേതാണ്.
നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂര്‍കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ടെന്നതും വളരെ ശ്രദ്ധേയമാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അന്തിമ തീരുമാനം ഇതുവരെ ആയില്ല.
കോഴിക്കോട് നോർത്ത് എം.ടി. രമേശും കോവളത്ത് എസ്. സുരേഷും മത്സരിക്കാനാണ് സാധ്യത. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസിനെ സ്ഥാനാര്‍ത്ഥിയാക്കും.
മലമ്പുഴ സി. കൃഷ്ണ കുമാർ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഏകദേശം ഉറപ്പായി. അതിനിടെ കേന്ദ്ര മന്ത്രിമാർ തൃശൂർ അതിരൂപതാ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.
പ്രഹ്ളാദ് ജോഷിയും വി. മുരളീധരനുമാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയത്. .പ്രഭാരി സി. പി. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
രാഷ്ട്രീയം സംസാരിച്ചില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു കൂട്ടരും പ്രതികരിച്ചത്.
https://www.facebook.com/Malayalivartha