നേമം മണ്ഡലത്തിൽ മുഴങ്ങി ഉമ്മന്‍ ചാണ്ടി... മത്സര സാധ്യത തള്ളാതെ, കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല... പ്രഖ്യാപനം നാളെയുണ്ടാകും...

വരുന്ന നിയമസഭാ തിരഞ്ഞെടപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ഉന്നതതല ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. കെ. മുരളീധരൻ എംപി മത്സരിക്കാൻ സാധ്യത കുറവാണ് ഈ സാഹചര്യത്തിലാണ് വെല്ലുവിളി ഉമ്മൻ ചാണ്ടിക്ക് ഏറ്റെടുക്കേണ്ടി വരുന്നത്.
കെ.സി. ജോസഫും കെ. ബാബുവും മത്സരിക്കില്ലെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. എന്നാൽ, 50 വർഷമായി താൻ മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നും നേമത്ത് മത്സരിക്കുമെന്ന് ആര് പറഞ്ഞെന്നുമാണ് ഉമ്മൻ ചാണ്ടി മാധ്യമ പ്രവർത്തകരോടു ചോദിച്ചത്.
പുതിയ വാർത്ത എങ്ങനെ വന്നെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിട്ടുമില്ല.
അതേസമയം, ബിജെപിയെ തോൽപ്പിക്കാനുള്ള ശക്തമായ തന്ത്രങ്ങളാവും നേമത്തുണ്ടാവുകയെന്നും നേമം മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
140 മണ്ഡലങ്ങളും പ്രാധാന്യത്തോടെ തന്നെയാണ് കോൺഗ്രസ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജനകീയ അംഗീകാരം ലഭിക്കുന്ന പട്ടികയായിരിക്കും പുറത്തിറക്കുകയെന്നും ചെന്നിത്തല സൂചിപ്പിച്ചിട്ടുണ്ട്.
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം നിൽക്കുന്നത്.
നേമം കൂടാതെ, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ബിജെപി ശക്തി കേന്ദ്രമായി നിലകൊള്ളുകയാണ്. കെ. മുരളീധരന്റെ പേരും നേമത്തേക്കു സജീവമായി നേരത്തേ പരിഗണിച്ചിരുന്നു.
കഴിഞ്ഞ തവണ ഒ. രാജഗോപാൽ വിജയിച്ച മണ്ഡലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ സിപിഎം മാത്രമേ ഉള്ളൂ എന്ന പ്രചാരണം തകർത്ത് തറ പറ്റിക്കാൻ ഉമ്മൻ ചാണ്ടിയെപ്പോലെ ശക്തനായ ആളുടെ സ്ഥാനാർഥിത്വം സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ചയാകും പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ചേരും. അതിനു ശേഷമാകും വിശദമായ പ്രഖ്യാപനം ഉണ്ടാവുക.
https://www.facebook.com/Malayalivartha