കോണ്‍ഗ്രസ് സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്... നാളെ വൈകുന്നേരം ആറ് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേർന്നതിന് ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ സാധ്യതാ പട്ടിക ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് തൃപ്പൂണിത്തുറയില്‍ വേണു രാജാമണി സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ആറന്മുളയില്‍ രാഹുല്‍ മാങ്കൂട്ടത്തിനാണ് സാധ്യത കൂടുതൽ. നിലമ്പൂരില്‍ ടി. സിദ്ദഖും കൽപ്പറ്റയില്‍ സജീവ് ജോസഫും മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനുമായിരിക്കും മത്സരിക്കാൻ സാധ്യത. വട്ടിയൂർക്കാവിൽ കെ.പി. അനിൽ കുമാറിനെയും വൈപ്പിനില്‍ ദീപക് ജോയിയെയും പരിഗണിച്ചേക്കും.
നാളെ വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. എംപിമാര്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തില്‍ ഇളവില്ലാത്തിനാല്‍ നേമത്തേക്കുള്ള കെ. മുരളീധരന്‍റെ സാധ്യത മങ്ങി.
എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാൻ നീക്കം നടത്തുന്നതായി ചില വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി ഇത് പാടേ നിഷേധിക്കുകയാണ് ചെയ്തത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന് സീറ്റ് നൽകിയില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കൂടി അംഗീകരിച്ച് പുതുമുഖങ്ങളെ അണിനിരത്തിയുള്ള പട്ടികയാവും നാളെ പുറത്തിറക്കുക.
കെ.സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എമാര്‍ എല്ലാം അതാത് മണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കും എന്നാണ് തീരുമാനിച്ചിരുന്നത്. കെ. ബാബുവിനും സീറ്റില്ല. ഇത് സംബന്ധിച്ച് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ധാരണയായിട്ടുണ്ട്.
നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറിനില്‍ക്കും എന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും വിജയ സാധ്യത പരിഗണിച്ച് ആ പട്ടികയില്‍ വന്നവര്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം.
ഇതനുസരിച്ച് ഉമ്മന്‍ ചാണ്ടിക്ക് പുറമെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറവൂരില്‍ വി.ഡി സതീശനുമാണ് വീണ്ടും ടിക്കറ്റ് നല്‍കിയത്.
മാതൃു കുഴല്‍നാടനെ ഏത് സീറ്റിലേക്ക് പരിഗണിക്കും എന്നതാണ് മറ്റൊരു തര്‍ക്ക വിഷയമായിരുന്നു എന്നാൽ ഇപ്പോൾ ധാരണയായിട്ടുണ്ട്. കാട്ടാക്കടയില്‍ മലയിന്‍കീഴ് വേണുഗോപാലിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. മറ്റ് സ്ഥാനാർത്ഥികളെ നോക്കാം...
കോവളം-എം. വിന്‍സെന്റ്
അരുവിക്കര-കെ.എസ് ശബരീനാഥന്‍
തിരുവനന്തപുരം-വി.എസ് ശിവകുമാര്‍
ഹരിപ്പാട്-രമേശ് ചെന്നിത്തല
അരൂര്‍-ഷാനിമോള്‍ ഉസ്മാന്‍
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി എന്നാണ് പറയുന്നതെങ്കിലും നേമത്ത് മത്സരിച്ചാൽ മകൻ ചാണ്ടി ഉമ്മൻ ആകും ഇവിടെ മത്സരിക്കുക
എറണാകുളം-ടി.ജെ വിനോദ്
വൈപ്പിൻ- ദീപക് ജോയി
പറവൂര്‍-വി.ഡി സതീശന്‍
തൃക്കാക്കര-പി.ടി തോമസ്
കുന്നത്തുനാട്-.വി.പി സജീന്ദ്രന്‍
ആലുവ-അന്‍വര്‍ സാദത്ത്
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി-റോജി എം ജോണ്‍
വടക്കാഞ്ചേരി-അനില്‍ അക്കര
പാലക്കാട്-ഷാഫി പറമ്പില്‍
തൃത്താല-വി.ടി ബല്‍റാം
വണ്ടൂര്‍-എ.പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി-ഐ.സി ബാലകൃഷ്ണന്‍
പേരാവൂര്‍-സണ്ണി ജോസഫ്
ഏകദേശ ധാരണയായ പേരുകള്‍ ഇവയാണ്
ഉദുമ-ബാലകൃഷ്ണന്‍ പെരിയ
കണ്ണൂര്‍-സതീശന്‍ പാച്ചേനി
മാനന്തവാടി-പി.കെ.ജയലക്ഷ്മി
കല്‍പറ്റ-ടി. സിദ്ദിഖ്
നാദാപുരം-കെ പ്രവീണ്‍കുമാര്‍
ബാലുശ്ശേരി-ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത്-കെ.എം അഭിജിത്ത്
നിലമ്പൂര്‍-വി.വി പ്രകാശ്
പൊന്നാനി-എ.എം.രോഹിത്
തരൂര്‍- കെ.എ.ഷീബ
പട്ടാമ്പി- കെ.എസ്.ബി.എ തങ്ങള്‍
തൃശ്ശൂര്‍-പദ്മജ വേണുഗോപാല്‍
കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന്‍
കൊച്ചി-ടോണി ചമ്മിണി
വൈക്കം- പി.ആര്‍.സോന
പൂഞ്ഞാര്‍-ടോമി കല്ലാനി
ചേര്‍ത്തല-എസ് ശരത്
കായംകുളം-എം.ലിജു
റാന്നി-റിങ്കു ചെറിയാന്‍
കഴക്കൂട്ടം-ജെ.എസ്.അഖില്‍
വാമനപുരം-ആനാട് ജയന്‍
പാറശാല-അന്‍സജിത റസല്‍
വര്‍ക്കല-ഷാലി ബാലകൃഷ്ണന്‍
നെടുമങ്ങാട്-ബി ആര്‍ എം ഷെഫീര്‍
രണ്ട് പേരുകള്‍ പരിഗണിക്കുന്ന മണ്ഡലങ്ങള്‍
ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റിയന്‍
കൊയിലാണ്ടി-എന്‍ സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍
https://www.facebook.com/Malayalivartha