ഇത്രയും കാലം ഉള്ളിൽ ഒതുക്കിയ സത്യങ്ങൾ വെളിപ്പെടുത്തി മെട്രോമാൻ ഇ. ശ്രീധരൻ... എൽഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് പറഞ്ഞ്...

തെരഞ്ഞടുപ്പിനെ ശ്രദ്ധയോടെ വീക്ഷിച്ച് ഓരോചുവടും ജാഗ്രതയോടെ വയ്ക്കുകയാണ് മെട്രോമാൻ ഇ. ശ്രീധരൻ. ഇത്രയും കാലം കേരളത്തിലെ രണ്ടു ഭരണ മുന്നണികളുടെയും പലവിധ വികസന പദ്ധതികളിൽ തലപ്പത്ത് നിന്ന് പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയു സ്വജനപക്ഷപാതിത്വവുമാണ് നടന്നതെന്ന് ശ്രീധരൻ പരസ്യമായി വെളിപ്പെടുത്തി. സർക്കാർ അഞ്ച് കൊല്ലം നടത്തിയ പ്രധാന വികസനം പാലാരിവട്ടം പാലമാണ്.
അതു നടപ്പാക്കിയത് ഡിഎംആർസിയാണ്. മറ്റൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ ആരോപിച്ചു. റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാനായി ശ്രമിച്ചു.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞതിലൂട വ്യോമ ഗതാഗത ലാഭത്തിനെ കുറക്കാമെന്ന് കരുതി. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാൻ ജനങ്ങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ പോകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.
തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാൻ സമ്മതിച്ചില്ല. ഇത് പോലെ പല പദ്ധതികളിൽ നിന്നും ഡിഎംആർസിയെ ഓടിച്ചുവെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. ഇത്തരത്തിൽ നടത്തിയ മുഴുവൻ പ്രസ്താവനകളും ഇടതുപക്ഷത്തിന്റെ കള്ളി വെളിച്ചത്താക്കുന്നവയാണ്.
അതേസമയം, ബിജെപി ഒദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ. ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ. ശ്രീധരൻ ഉറപ്പ് നൽകിയിട്ടുണ്ട്. വരുന്ന അഞ്ചു വർഷം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണം.
രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യമെന്നും പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായകൂടുതൽ തെരഞ്ഞുടുപ്പിൽ അനുഭവസമ്പത്തായി മാറും പാലക്കാട് ജയിക്കുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.
കൂടാതെ, ശബരിമലയിൽ 2018ൽ ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെയും ഇ. ശ്രീധരൻ തള്ളിിട്ടുണ്ട്.
എല്ലാം ചെയ്തിട്ട് ഇപ്പോൾ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയിൽ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരൻ പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും പാലക്കാട് ഇ. ശ്രീധരൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി പാലാക്കാട് ബിജെപി ഓഫീസിലെത്തിയിരുന്നു അദ്ദേഹം. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംസ്ഥാന ഘടകം തയ്യാറാക്കിയ സാധ്യത പട്ടിക അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.
സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപമായാലും ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത വളരെ കുറവാണ്. നേമത്ത് കുമ്മനം രാജശേഖരൻ, കെ.,സുരേന്ദ്രൻ കോന്നി, കാട്ടാക്കട പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരം സെൻട്രലിലോ, വട്ടിയൂര്‍കാവിലെ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാധ്യത.
കഴക്കൂട്ടത്ത് വി. മുരളീധരൻ സ്ഥാനാര്‍ത്ഥിയാകണോ എന്നതിൽ ദേശീയ നേതൃത്വമാകും തീരുമാനം എടുക്കുക. കഴിഞ്ഞ തവണ നിസാരവോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഒറ്റപ്പേരിലേക്ക് എത്താൻ സംസ്ഥാന ഘടകത്തിന് ആയിട്ടില്ലെന്നാണ് സൂചന. ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha