കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തു വിടും... കെ. ബാബുവിനായി തൃപ്പൂണിത്തുറയിൽ പ്രകടനം നടത്തി പ്രവർത്തകർ...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസിൽ ചില ഇടങ്ങളിൽ പൊരുത്തക്കേടുകൾ പ്രകടമാകുന്നു. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ അഞ്ചു ദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് നിൽക്കുന്നത്. കെ. സി. ജോസഫിനും കെ. ബാബുവിനും സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് ലഭിച്ച വിവരം.
ഇതോടെ കെ. ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ പ്രകടനം നടത്തി പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. തൃപ്പൂണിത്തുറയിൽ മുൻ കൊച്ചി മേയർ സൗമിനി ജെയിനെ മത്സരിപ്പിക്കാൻ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് പ്രകടനം നടന്നത്.
നേമത്ത് ആര് സ്ഥാനാർഥിയാകുമെന്നതിലുള്ള സസ്പെൻസ് തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചില പേരുകളില്‍ മാറ്റം വന്നിട്ടുണ്ട്. കല്പറ്റ, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും.
കല്പറ്റ സീറ്റ് ക്രൈസ്തവ വിഭാഗത്തില്‍ ഉളളവര്‍ക്ക് നല്‍കാനാണ് ധാരണ. ടി. സിദ്ദിഖിനെ പട്ടാമ്പി മണ്ഡലത്തിലേക്കാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ജ്യോതി വിജയകുമാറിന് സീറ്റ് ലഭിക്കാനുള്ള സാധ്യത മങ്ങി. രാഹുല്‍ ഗാന്ധിയുടെ നിലപാടായിരിക്കും ജ്യോതി വിജയുമാറിന്റെ കാര്യത്തില്‍ നിര്‍ണായകമായി മാറുക.
കൊട്ടാരക്കരയില്‍ പി. സി. വിഷ്ണുനാഥ് ആയിരിക്കും മത്സരിക്കും. എം.ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടു തവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്.
ചില മണ്ഡലങ്ങളില്‍ ഒരു പേരുമാത്രമാണ് സാധ്യതാ പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത് കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശ്ശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആര്‍. സോന തുടങ്ങിയ പേരുകള്‍ അക്കൂട്ടത്തിലുള്ളതാണ്. നിലവില്‍ കെ.സി. ജോസഫ് മാത്രമാണ് സിറ്റിങ് എംഎല്‍എമാരില്‍ മത്സരിക്കാതിരിക്കുന്നത്.
കൂടാതെ, തൃശൂർ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്. തൃശ്ശൂരില്‍ പരിഗണിക്കുന്ന പത്മജാ വേണുഗോപാലും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് വിവരം.
പട്ടികയില്‍ മൂന്ന് വനിതകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. കുന്നംകുളം സീറ്റ് സി.എം.പിയില്‍ നിന്ന് ഏറ്റെടുക്കുമെന്നാണ് വിവരം. എന്നാല്‍ കയ്പമംഗലത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സീറ്റ് കിട്ടിയാല്‍ ശോഭാ സുബിനെയാണ് പരിഗണിക്കുക.
പത്മജയെ കൂടാതെ അന്തിമപട്ടികയിലുള്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഡോ. നിജി ജസ്റ്റിന്‍ (പുതുക്കാട്), സുബി ബാബു (മണലൂര്‍) എന്നിവരാണ്. സംവരണ സീറ്റുകളായ ചേലക്കരയില്‍ സി. സി. ശ്രീകുമാറും നാട്ടികയില്‍ സുനില്‍ ലാലൂരുമാണ് പരിഗണനയിലുള്ളത്.
ജോസ് വള്ളൂര്‍ (ഒല്ലൂര്‍), കെ. ജയശങ്കര്‍ (കുന്നംകുളം), ടി.ജെ. സനീഷ് കുമാര്‍ (ചാലക്കുടി) എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയിരിക്കുന്ന മറ്റുള്ളവര്‍. കൊടുങ്ങല്ലൂരില്‍ സി.എസ്. ശ്രീനിവാസിനാണ് പ്രഥമ പരിഗണന നൽകാനിരിക്കുന്നത്.
https://www.facebook.com/Malayalivartha