കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ റാകിപ്പറക്കുന്നു; ബിജെപിയില്‍ ചേര്‍ന്നാല്‍ ഇന്‍കം ടാക്‌സ് അടയ്ക്കണ്ട. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി പിടിച്ചത് ഇങ്ങനെയാണ് ; കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന് ബിജെപി കരുതേണ്ട; ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ റാകിപ്പറക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന് ബിജെപി കരുതണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ബിജെപിയില്‍ ചേര്‍ന്നാല്‍ ഇന്‍കം ടാക്‌സ് അടയ്ക്കണ്ട. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി പിടിച്ചത് ഇങ്ങനെയാണെന്നും കോടിയേരി പറഞ്ഞു. എല്‍ ഡി എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലക്യഷ്ണന്‍ ഉത്ഘാടനം ചെയ്തു.
ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു . 60 വയസ്സുകഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാപേര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍ഡിഎഫ് കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നു കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി. മറ്റുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെപോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി .
ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്തും ഇത്തവണ ബി.ജെ.പി. തോല്‍ക്കും. ബി.ജെ.പി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha