കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല; ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കും; തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി

വിവാദങ്ങൾക്ക് മറുപടി നൽകി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി വിടുമെന്ന് പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 11 തവണ മത്സരിച്ചത് ഒറ്റമണ്ഡലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി . നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി.
കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി തറപ്പിച്ച് പറഞ്ഞു. മത്സരിക്കൂന്നുണ്ടെങ്കിൽ അത് ഒരു മണ്ഡലത്തിലേലായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്‌ക്രീനിങ് കമ്മിറ്റി കഴിയാതെ സ്ഥാനാര്‍ഥികളെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലൊന്നും നേതാക്കള്‍ക്ക് ഉത്തരവാദിത്തമില്ല. അതുവരെ എങ്ങനെ വേണമെങ്കിലും എഴുതിക്കോളൂ, ഞങ്ങളാരും എതിരു പറയുന്നില്ല- എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതിക്കരിച്ചത്.
നേമത്ത് വമ്പന്‍ സ്ഥാനാര്‍ഥി വരുന്നുവെന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു , വമ്പന്‍മാരും കൊമ്പന്‍മാരുമെല്ലാം നിങ്ങള്‍ പറയുന്നതല്ലേ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് .
കേരളത്തിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ കുഴയുകയാണ് കോണ്‍ഗ്രസ് . ഏറ്റവും ഒടുവില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെ ആണ് നേമത്തേക്ക് പരിഗണിക്കുന്നത്.
പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ തനിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന നിലപാടിലാണ് തരൂര്‍. അധികാരം ലഭിച്ചാല്‍ പ്രമുഖ വകുപ്പിന്റെ മന്ത്രിസ്ഥാനമാണ് ഉള്‍പ്പെടെ കോണ്‍ഗ്രസ് വാഗ്ദാനം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha