നേമത്തെ ഞെട്ടിക്കാൻ സുരേഷ് ഗോപി... ബിജെപി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും... കരുത്തരെ ഇറക്കാൻ കരുക്കൾ നീക്കി ബിജപി...

കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുൻപിലെത്തും.
ഇന്നു വൈകിട്ടോ നാളെയോ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് ഇപ്പൾ ലഭിക്കുന്ന സൂചന. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തിരക്കിട്ട് ആലോചിക്കുന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയിലും അവസാന നിമിഷം ചില മാറ്റത്തിന് സാധ്യത കാണുന്നു.
എല്ലാവരും ഉറ്റ് നോക്കുന്ന പോലെ ഇനിയൊരു അങ്കത്തിനില്ല എന്ന് പറഞ്ഞ് സിനിമാ തിരക്കുകളിലേക്ക് പോയ നടൻ സുരേഷ് ഗോപിയെ തിരികെ കൊണ്ട് വരാനുള്ള സകല അടവും പയറ്റുകയാണ് ബിജെപി. ഇതിനിടെയാണ് കേന്ദ്ര നേതൃത്വവും ഇതിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
കുമ്മനം രാജശേഖരനെ നിര്‍ദേശിച്ചിരുന്ന നേമത്ത് സുരേഷ് ഗോപി കൂടി ഇപ്പോള്‍ ബിജെപിയുടെ പരിഗണനാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നേമത്തെ കൂടാതെ തിരുവനന്തപുരം സെൻട്രൽ, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ എന്നിവിടങ്ങളിലേക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.
ബിജെപി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിലെ പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന വാക്താവ് സന്ദീപ് വാര്യരെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസായിരിക്കും മത്സരിക്കുക.
ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്ന നിലപാടെടുത്ത ശോഭ മത്സരിക്കുകയാണെങ്കില്‍ അവര്‍ കഴക്കൂട്ടം തിരഞ്ഞെടുക്കാനാകും സാധ്യത.
കൊട്ടാരക്കരയില്‍ ചലച്ചിത്ര താരമായ വിനു മോഹന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി ചർച്ച ചെയ്തു.
ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ.പി. നഡ്ഡ, അമിത്ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തിൽ കേരള പ്രതിനിധികളും പങ്കെടുക്കും.
വി.മുരളീധരൻ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ. ഹരിയും പട്ടികയിലുണ്ട്.
എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോർത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha