നേമത്ത് നടന്നത് വൻ ഗൂഢാലോചന... കരുത്തനായുള്ള കാത്തിരിപ്പിന് ഉടൻ വിരാമം... ചലഞ്ച് എന്തു തന്നെയായാലും ഏറ്റെടുക്കാൻ തയ്യാറായി കെ. മുരളീധരൻ...

നേമത്ത് കാര്യങ്ങൾ ആകെ കുഴഞ്ഞ് മറിയുമ്പോൾ ഇപ്പോൾ കോൺഗ്രസുകാർ മണ്ഡലത്തെ കാണുന്നത് പൊൻമുട്ടയിടുന്ന താറാവായിട്ടാണ്. കാരണം മറ്റൊന്നുമല്ല, കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്തി കസേര പോകുന്നത് നേമത്തെ പിടിച്ചെടുത്ത കരുത്തനാകും എന്ന വെല്ലുവിളി നിലനിൽക്കുന്നുണ്ട്.
ഈ സമയത്താണ് അധികാരമോഹമാണോ അതോ പാർട്ടിയിലെ ചില നേതാക്കളെ ഒരു പാഠം പഠിപ്പിക്കാം എന്ന ചിന്തയിലാണോ എന്നറിയില്ല പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.
വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല താനെന്നും, പാര്‍ട്ടി പറയുന്ന ചലഞ്ച് എന്തു തന്നെയായാലും ഏറ്റെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ എല്‍ഡിഎഫ് – ബിജെപി ഗൂഢാലോചന സംശയിക്കുന്നതായി പറയുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയോ താനോ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല. മത്സരിക്കാൻ ഹൈക്കമാന്‍ഡ് ആയിട്ട് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാന്‍ സാധ്യതയില്ല.
ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന പ്രചാരണം കൊണ്ടു വന്നത് ശരിയായില്ലെന്നും മണ്ഡലത്തില്‍ വേരോട്ടമുള്ള ആള്‍ സ്ഥാനാര്‍ഥിയായാല്‍ ജയം ഉറപ്പെന്നും കെ. മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്നാൽ, കോണ്‍ഗ്രസിന്റെ നേമത്തെ സസ്പെന്‍സ് തുടരുമ്പോള്‍ ആരാണ് ആ കരുത്തന്‍ എന്ന കാത്തിരിപ്പിലാണ് നേമത്തെ വോട്ടര്‍മാര്‍. കരുത്തര്‍ വന്നാല്‍ മത്സരം കടുക്കുമെന്ന ആവേശവുമാണ് മണ്ഡലത്തില്‍ നിറയുന്നത്.
എന്നാല്‍ സ്ഥാനാര്‍ഥിക്കായുള്ള കാത്തിരിപ്പ് നീളുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുെമന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ച മുഴുവന്‍ നേമത്തിന്റെ പേരിലാണ്.
അതിന്റെ ആവേശത്തിലും കൗതുകത്തിലാണ് നാടും നാട്ടുകാരും. പ്രധാന ആകാംക്ഷ ഉമ്മന്‍ചാണ്ടിയോ കരുത്തരോ ഇങ്ങോട്ട് വരുമോയെന്നതിലാണ്. ഉമ്മൻചാണ്ടി എന്തു തന്നെ വന്നാലും സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടുമില്ലെന്ന വാശിയിലാണ്. വിട്ട കൊടുക്കാൻ പുതുപള്ളിക്കാരും തയ്യാറല്ല.
ഇനി ഉമ്മന്‍ചാണ്ടി അല്ലങ്കില്‍ മറ്റൊരു കരുത്തുറ്റ നേതാവായെത്തിയാല്‍ മത്സരം എത്രത്തോളം കടുപ്പമുള്ളതാകുമെന്നതാണ് മറ്റൊരു ആകാംക്ഷ. സസ്പെന്‍സ് ഇങ്ങനെ നീളുമ്പോള്‍ എതിരാളികള്‍ അല്‍പം മുന്നിലോടിത്തുടങ്ങിയിട്ടുണ്ട്.
മതിലായ മതിലുകളിലെല്ലാം എല്‍ഡിഎഫിന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചു. ബിജെപിയും മതിലുകൾ ബുക്ക് ചെയ്ത് തുടങ്ങി. കോണ്‍ഗ്രസാകട്ടെ ഒരു മതില് പോലും ഇതുവരെ ബുക്ക് ചെയ്തിട്ടില്ല.
അതിന്റെ ആശങ്കയാണ് ആവേശത്തിനിടയിലും പ്രവര്‍ത്തകര്‍ക്കുള്ളത്. ‘നേമം പിടിക്കാന്‍ അവന്‍ വരുന്നു’ എന്ന കാംപെയിന്‍ ഇതിനോടകം ആവേശം നിറച്ചിട്ടുണ്ട്. പക്ഷെ ആരാണ് ‘അവന്‍’ എന്ന കാത്തിരിപ്പ് നീളുന്നത് ചെറിയതോതില്‍ മുഷിപ്പിനും ഇടവരുത്തിയേക്കും.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായ നേമത്ത് കുമ്മനത്തെ ആയിരുന്നു നിർദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ കരുത്തന്മാരുടെ വരവ് കണക്കിലെടുത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് ബിജെപി നേതൃത്വങ്ങളുടെ നിലപാട്.
അതിനായി നടൻ സുരേഷ് ഗോപിയെ നിർത്താനായും ചില രഹസ്യ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വ്യക്തമായ സ്ഥാനാർഥി നിർണ്ണയം കേന്ദ്രകമ്മിറ്റി കൂടിയ ശേഷം ഇന്നോ നാളെയോ തീരുമാനിക്കും.
https://www.facebook.com/Malayalivartha