ജലീലോ അതാരാ? വിജയരാഘവന്റെ മറുപടി കണ്ട് കെ.റ്റി. ജലീലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....

ഹൈക്കോടതി വിധി മുൻ മന്ത്രി കെ.റ്റി. ജലീലിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. നിയമസഭാ തെരഞ്ഞടുപ്പിൽ ജലീൽ ജയിക്കുകയും ഇടതുമന്ത്രിസഭ അധികാരത്തിലെത്തുകയും ചെയ്താലും ജലീലിന് മന്ത്രിയാകാനുള്ള എല്ലാ വഴികളും അടഞ്ഞു.
മലപ്പുറത്തെ വീട്ടിൽ വിശ്രമിക്കുന്ന ജലീൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഹൈക്കോടതി വിധി വന്ന ശേഷം അദ്ദേഹം മുഖ്യമന്ത്രിയെ പോലും വിളിച്ചിട്ടില്ല.
ആരും അദ്ദേഹത്തെയും വിളിച്ചിട്ടില്ല. ജലീൽ ഒരു അടഞ്ഞ അധ്യായമാണെന്ന പാർട്ടി ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന ടി.വിയിൽ വായിക്കുമ്പോൾ ജലീലിന്റെ മുഖത്ത് സങ്കടത്തിര ഒഴുകിയെത്തി.
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ മുൻമന്ത്രി കെ.ടി.ജലീലിന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് അദ്ദേഹത്തോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കില്ലെന്നായിരുന്നു ജലീലിന്റെ അവസാനം വരെയുള്ള പ്രതീക്ഷ. തന്നെ കേൾക്കാതെയാണ് ലോകായുക്ത വിധി പറഞ്ഞതെന്ന ജലീലിന്റെ വാദം ഹൈക്കോടതി തള്ളി. ലോകായുക്ത ജലീലിന്റെ വാദം കേട്ടിരുന്നു എന്നാണ് ഹൈക്കോടതി പറയുന്നത്.
ജലീലിനെ കൈയും മെയ്യും മറന്ന് സഹായിച്ചിരുന്ന മുഖ്യമന്ത്രി പോലും ജലീലിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഒരു സിപിഎം നേതാവ് പോലും ജലീലിനെ സഹായിക്കുന്നില്ല. ഹൈക്കോടതി വിധി വന്ന ശേഷം ഒരാൾ പോലും ജലീലിനെ വിളിച്ചില്ല. ജലീൽ മുഖ്യമന്ത്രിയെ കൂടി പ്രതിസന്ധിയിലാക്കി എന്ന വികാരമാണ് സി പി എം നേതാക്കൾക്കുള്ളത്.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്. ഹൈക്കോടതി വിധിയുടെ സൂചന ലഭിച്ചതിനെ തുടർന്നാണ് രാജിയെന്ന് അന്നേ പറയുന്നുണ്ടായിരുന്നു.
ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.
പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സർക്കാരും ഈ വാദത്തെ പിന്തുണച്ചു. എന്നാൽ, ലോകായുക്തയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.
ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം സർക്കാർ വേണ്ടെന്ന് വച്ചതും കേസിൽ തോൽവി സംഭവിക്കുമെന്ന് മനസിലാക്കിയപ്പോഴാണ്.
തുടർന്ന് വിധി പറഞ്ഞ ഹൈകോടതി ലോകയുക്തയുടെ ഉത്തരവിൽ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനത്തിനായി ഇടപെട്ടതാണ് ജലീലിനെ ഇല്ലാതാക്കിയത്.
തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാൻ മന്ത്രി നിർദേശിച്ചു എന്നതായിരുന്നു ആരോപണം. അതും മന്ത്രി തന്നെ എഴുതി നൽകി. ഇത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
നിയമനത്തിനുപിന്നാലെ യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസാണ് മന്ത്രിക്കെതിരേ ആരോപണവുമായി വന്നത്. തുടർന്ന് അദീബ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്കുമടങ്ങുകയും ചെയ്തു.
എടപ്പാൾ തലമുണ്ട സ്വദേശി വി.കെ. ഷാഫിയാണ് ബന്ധുനിയമനത്തിനെതിരേ ലോകായുക്തയെ സമീപിച്ചത്. ബന്ധുവിന് നിയമനം ലഭിക്കത്തക്കതരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ മന്ത്രി ഇടപെട്ടുവെന്നതിന് തെളിവുണ്ടെന്ന് ലോകായുക്ത കണ്ടെത്തി.
സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി, സ്ഥാനത്ത് തുടരരുതെന്നും ലോകായുക്ത നിർദേശിച്ചു. തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോടു നിർദേശിച്ച് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. സാധാരണ ഗതിയിൽ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കേണ്ടതായിരുന്നു.
ബന്ധുനിയമനത്തിന്റെ ഫയൽ മുഖ്യമന്ത്രി ഒപ്പിട്ടതാണ് അദ്ദേഹത്തിന് കുരുക്കായി തീർന്നത്. എന്നാൽ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തൽക്കാലം പ്രതിപക്ഷം അത് വിടും.
https://www.facebook.com/Malayalivartha