ചെന്നിത്തല മോഡലിൽ ബി ജെ പി - സി പി.എം... സഖ്യം: ബി ജെപി ജയിക്കും; കോൺഗ്രസ് ഭരണത്തിലേറും....

പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബിജെപി ഭരണം പിടിച്ചതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ യു ഡി എഫ് - ബി ജെ പി രഹസ്യ സഖ്യം ഉണ്ടായിരുന്നു എന്ന വസ്തുത പുറത്തായി.
വട്ടിയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ദുർബലരായ കോൺഗ്രസ് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചപ്പോൾ തന്നെ ബിജെപി - കോൺഗ്രസ് സഖ്യം നിലവിലുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
കോൺഗ്രസ് -ബിജെപി സഖ്യമുണ്ടെന്ന് സി പി എമ്മും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പിൽ സി പിഎം - ബി ജെ പി സഖ്യമാണ് നിലവിലുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.
ത്യപ്പെരുന്തുറയിൽ കോൺഗ്രസിന്റെ സഹായത്തോടെ ബി ജെ പി ഭരണം പിടിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെയാണ് ബിജെപി അധികാരത്തിലേറിയത്.
കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും ബിജെപിയെ ഒഴിവാക്കാൻ കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചെങ്കിലും വിജയിച്ചുവന്ന ശേഷം സിപിഎം അംഗം പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് എന്ന നിലയിൽ ചെന്നിത്തലയുമായി ആലോചിക്കാതെ കോൺഗ്രസ് ഒരു തീരുമാനമെടുക്കുമെന്ന് കരുതുക വയ്യ.
പതിനെട്ടംഗ ഭരണസമിതിയിൽ ബിജെപിക്കും കോൺഗ്രസിനും ആറ് വീതവും സിപിഎമ്മിന് അഞ്ച് അംഗങ്ങളും ആണുള്ളത്. ഇവർക്ക് പുറമെ യുഡിഎഫ് വിമതനായി വിജയിച്ച സ്വതന്ത്രനുമുണ്ട് ഭരണസമിതിയിൽ. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം.
ഈ വിഭാഗത്തിൽ നിന്നുള്ളവർ ബിജെപിക്കും സിപിഎമ്മിനും മാത്രമാണുള്ളത്. കേവലഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നു.
കോൺഗ്രസ് - സിപിഎം കൂട്ടുകെട്ട് ബിജെപി സംസ്ഥാനമൊട്ടാകെ പ്രചാരണ വിഷയമാക്കിയിരുന്നു. തുടർന്ന് കോൺഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദേശിച്ചതോടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വിജയമ്മ ഫിലേന്ദ്രൻ രാജിവെച്ചു. ഇത്തവണ പക്ഷെ സിപിഎമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ല.
വോട്ടെടുപ്പിൽ യുഡിഎഫ് വിട്ടുനിന്നു. യുഡിഎഫ് വിമതനും ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തു. ഏഴ് വോട്ടുകൾ നേടി ബിജെപിയിലെ ബിന്ദു പ്രദീപ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്‍റായി. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപിക്ക് അധികാരം പിടിക്കാൻ കഴിയുമായിരുന്നില്ല.
എന്നാൽ ഇവിടെ സി പി എമ്മും വെട്ടിലാണ്. അവർക്ക് കോൺഗ്രസ് - ബി ജെ പി കൂട്ടുകെട്ടിനെ കുറിച്ച് പ്രചരണം നടത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കാരണം രണ്ട് തവണ കോൺഗ്രസ് സി പി എമ്മിനെയാണ് പിന്തുണച്ചത്. എന്നാൽ സി പി എം തന്നെ പിന്തുണ വേണ്ടെന്നു വച്ചു.അത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു.
ബി ജെ പി -കോൺഗ്രസ് ബന്ധത്തിന്റെ അച്ചുതണ്ട് രമേശ് ചെന്നിത്തലയാണെന്നാണ് സൂചന. കെ. കരുണാകരനായിരുന്നു പണ്ട് ബി ജെ പി -കോൺഗ്രസ് സഖ്യം നയിച്ചിരുന്നത്.
കരുണാകരൻ, കെ.ജി മാരാർ ബന്ധമാണ് ഇതിന് തുണയായത്. ഇന്നും കോൺഗ്രസ് - ബി ജെ പി ബന്ധം ചർച്ചയാകാറുണ്ട്. അതോടൊപ്പം കരുണാകരന്റെ ഹൈന്ദവ രാഷ്ട്രീയവും ചർച്ചയാകാറുണ്ട്. ചെന്നിത്തലയുടെ ബി ജെ പി ബന്ധം പരസ്യമായ രഹസ്യമാണ്.
ത്യപ്പെരുന്തുറ മോഡൽ രാഷ്ട്രീയമാണ് കേരളമെമ്പാടും പരീക്ഷിച്ചതെന്ന് കോൺഗ്രസ് നേതാക്കളാരും സമ്മതിച്ചിട്ടില്ല. എന്നാൽ ജയത്തിനായി ചില വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് കോൺഗ്രസ്, ബിജെപി നേതാക്കൾ സമ്മതിച്ചിട്ടുണ്ട്.
സി പി എം ആകട്ടെ കോൺഗ്രസ് - ബി ജെ പി ബന്ധം അനുദിനം ഉയർത്തികൊണ്ടുവരികയാണ്. തങ്ങൾക്ക് ഭരണത്തുടർച്ച ലഭിക്കില്ലെന്ന് സിപി എമ്മിനറിയാം.അങ്ങനെ സംഭവിക്കുമ്പോൾ ബി ജെ പി വോട്ടുകൾ കോൺഗ്രസിന് മറിഞ്ഞെന്ന് ആരോപിക്കാനാണ് സി പി എം തയ്യാറാകുന്നത്.
ഇത് കേരളരാഷ്ട്രീയത്തിൽ എന്നു വേണ്ട ദേശീയ രാഷ്ട്രീയത്തിൽ വരെ ചർച്ചയാകും. കാരണം ദേശീയ രാഷ്ട്രീയത്തിൽ യു പി എയുടെ ഭാഗമാണ് ഇടതുസഖ്യം.
https://www.facebook.com/Malayalivartha