ചെറിയാന് ഫിലിപ്പ് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബി.ജെ.പി സ്വാഗതം ചെയ്യുന്നു; .പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി വീഴ്ത്തിയത് ശാരീരികമായിട്ടാണെങ്കില്‍ ചെറിയാനോട് കാണിച്ചത് അതിനെക്കാള്‍ വലിയ ക്രൂരത; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്‍

ചെറിയാന് ഫിലിപ്പ് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി വീഴ്ത്തിയത് ശാരീരികമായിട്ടാണെങ്കില്‍ ചെറിയാനോട് കാണിച്ചത് അതിനെക്കാള്‍ വലിയ ക്രൂരതയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
സി.പി.എം കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരൻ ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത് . ദീര്‍ഘകാലത്തെ സംശുദ്ധമായ രാഷ്ട്രീയപാരമ്പര്യമുള്ള ചെറിയാന്‍ ഫിലിപ്പിന് സി.പി.എം രാജ്യസഭാസീറ്റ് നിഷേധിച്ചത് വലിയ ക്രൂരതയാണ്.
അങ്ങനെയുള്ള ഒരാള്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തിനുമുന്നില്‍ വാതില്‍ അടച്ചിടില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നും അദ്ദേഹവുമായി ബി.ജെ.പി സംസാരിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്, 'വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെന്ന' ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വി. മുരളീധരന്റെ പ്രതികരണം.
തന്‍റെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയത്തെയും കോവിഡ് ലോകത്തോട് ഉപമിച്ചിരുന്നു ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത് .
കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്.
സി.പി.എമ്മിനാല്‍ രണ്ട് തവണ വഞ്ചിക്കപ്പെട്ട ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അപരാധങ്ങളേറ്റു പറഞ്ഞ്, തെറ്റുകള്‍ തിരുത്തി തിരിച്ചു വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ സി.പി.എമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്.
രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചു. സി.പി.എമ്മിന്‍റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, മുഖപ്രസംഗത്തോട് പ്രതികരിച്ച ചെറിയാന്‍ ഫിലിപ്പ്, രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ശരീരത്തിലും മനസ്സിലും കറപുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഇതാ ബിജെപിയും അദ്ദേഹത്തെ ക്ഷണിച്ചിരിക്കുകയാണ്
.
https://www.facebook.com/Malayalivartha