കാന്‍സറും കോവിഡും സരിത ജയിലില്‍ തന്നെ.... അവസാനം എത്തേണ്ടിടത്ത് എത്തി...

താന്‍ കാന്‍സര്‍ രോഗിയാണെന്നും കോവിഡ് തനിക്കും പിടിപെടാനിടാനിടയുണ്ടെന്നുമുള്ള സരിത എസ് നായരുടെ വിലാപം കോടതി വകവെച്ചില്ല. ഇതോടെ സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതി സരിതക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങിയേക്കാം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബോംബായി എല്‍ഡിഎഫ് വിജയകരമായി പ്രയോഗിച്ച സരിതയെ സരിതയുടെ ദുരിത ഘട്ടത്തില്‍ ഇടതുമുന്നണിയും കൈവിട്ടിരിക്കുന്നു. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ മിന്നുന്ന വിജയത്തിന് അവസരമൊരുക്കിയ സരിതയെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉപയോഗിച്ചുമില്ല.
ഒരു വര്‍ഷമായി കീമോ തെറാപ്പിക്കു വിധേയാണെന്നും ശരീരം നന്നായി ക്ഷീണിക്കുന്നുവെന്നുമുള്ള വിശദീകരണങ്ങള്‍ക്ക് ചെവി കൊടുക്കാതെയാണ് സരിതയെ കോഴിക്കോട് കോടതി ജയിലില്‍ അടച്ചിരിക്കുന്നത്. താന്‍ ക്വാറന്റീനില്‍ ആയതിനാല്‍ ജാമ്യം വേണമെന്നും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായെന്നുമുള്ള നമ്പറുകള്‍ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ സരിത നടത്തുന്നതല്ലാതെ ഇത് കീമോതെറാപ്പിയാണെന്ന് പരിഗണിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഒരു സാമ്പത്തിക തട്ടിപ്പ് കേസ് എന്നതിനപ്പുറത്തേക്ക് സോളാര്‍ കേസ് കേരള രാഷ്ട്രീത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് സരിത രണ്ടാമതും ജയിലിലാകുന്നത്. സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് സരിതയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതി സരിതയെ കേസില്‍ വിധി പറയുന്ന 27 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. വിധി അനുകൂലമാകാന്‍ ഇടിയില്ലാത്ത സാഹചര്യത്തില്‍ ഉടനെയൊന്നും സരിത പുറത്തുവരില്ല.
ഭരണത്തുടര്‍ച്ച എല്‍ഡിഎഫിന് ലഭിച്ചാല്‍ അതിനൊക്കെ വഴിതെളിച്ചുകൊടുത്ത സരിത മേയ് രണ്ടിലെ വോട്ടെണ്ണല്‍ ദിവസവും കണ്ണൂരിലെ വനിതാ തടവുകാര്‍ക്കുള്ള ജയിലിലായിരിക്കുമെന്നു ചുരുക്കം. നേരത്തേ സംസ്ഥാനത്തെ പല കോടതികള്‍ ഒന്നിലധികം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും സരിതയെ കാണാനില്ലെന്ന മറുപടിയാണു പൊലീസ് നല്‍കിയത്.
വിവിധ കേസുകളില്‍ അന്‍പതിലേറെ വാറന്റുകള്‍ അയച്ചിട്ടും ഒരു കോടതിയിലും ഹാജരാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ കടുത്ത നടപടി. അതേ സമയം താന്‍ കൃത്യമായി കോടതികളില്‍ ഹാജരാകുന്നുണ്ടെന്ന വിശദീകരണമാണ് സരിത കോടതിക്കു മുന്നില്‍ അവതരിപ്പിച്ചത്.
ഇതേത്തുടര്‍ന്നാണ് കസബ പോലീസ് നേരിട്ടെത്തി സരിതയെ അറസ്റ്റ് ചെയ്ത് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയത്. സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 6 കോടതികളില്‍ സരിതയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയ്ക്കും ക്വാറന്റീനും സൗകര്യമുണ്ടെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് 27 വരെ സരിതയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha