സര്‍വേ ഫലങ്ങളിൽ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമില്ല; . കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും ; കേരളത്തില്‍ എല്‍ഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച പല സര്‍വേ ഫലങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊന്നും ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ എല്‍ഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജയത്തിന്റെ ആത്മവിശ്വാസമാണെന്നും അണയാന്‍ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിക്കുകയും ചെയ്തു.
വടക്കന്‍ കേരളത്തിലെ നാലു ജില്ലകളില്‍ ഇടതു മുന്നണിയുടെ വന്‍ മുന്നേറ്റമെന്നാണ് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ ഫലം പറയുന്നത്. എല്‍ഡിഎഫ് 21 മുതല്‍ 25 വരെ സീറ്റ് നേടാമെന്നാണ് പ്രവചനം. യുഡിഎഫിന് 6 മുതല്‍ പത്തുവരെ സീറ്റ് പ്രവചിക്കുമ്പോള്‍ എന്‍ഡിഎ 1 മുതല്‍ രണ്ട് സീറ്റ് നേടുമെന്നാണ് പ്രവചനം.
കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ദേശീയതലത്തിലെ എല്ലാ എക്‌സിറ്റി പോള്‍ സര്‍വേ ഫലങ്ങളും. റിപ്പബ്‌ളിക് സിഎന്‍എക്‌സ് പോസ്റ്റ് പോള്‍ സര്‍വ്വേഫലനുസരിച്ച് 72 മുതല്‍ 80 വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍വ്വേഫലം.
എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിക്കുമെന്ന് ദേശീയ ചാനലുകളും വിവിധ ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളുടെ പ്രവചനം പുറത്തു വന്നതോടെ എല്‍ഡിഎഫ് ക്യാമ്പ് സജീവമായി. അതേസമയം ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും കടുത്ത നിരാശയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വേകളിലും എല്‍ഡിഎഫ് തൂത്തുവാരിയിരുന്നു. എന്തായാലും ഒരു ദിവസം വരെ കാത്തിരിക്കാം.
കേരളത്തില്‍ എല്‍ഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈഇന്ത്യ പോള്‍ സര്‍വ്വേഫലം പറയുന്നത്. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. അസമില്‍ ബിജെപി അധികാരത്തിലെത്തിയേക്കും. ഇവിടെ ബിജെപി 75-85 വരെ സീറ്റ് നേടും. കോണ്‍ഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സര്‍വ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.
തമിഴ്‌നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്‌ളിക് സര്‍വ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടര്‍ സര്‍വ്വെഫലം പറയുന്നത്. 152-164 വരെ സീറ്റുകള്‍ നേടി മമതാ ബാനര്‍ജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടര്‍ സര്‍വ്വെഫലം നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha