കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണം ; കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു; ആരുടെ പണമെന്ന് പൊലീസ് തുറന്ന് പറയാത്തതെന്ത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെന്ന് പൊലീസ് തുറന്ന് പറയാത്തതെന്ത് കൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
കൊടകര കവർച്ച കേസിൽ പണം കൊടുത്തയച്ച ധർമരാജനെയും യുവമോർച്ച നേതാവ്വ് സുനിൽ നായിക്കിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെയും മൊഴി വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
25 ലക്ഷം മാത്രമാണ് നഷ്ടമായത് എന്നു ധർമാരാജൻ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും കൂടുതൽ പണം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ ആണ് പൊലീസ്. ധർമാരാജനുമായി ബിസിനസ്സ് ബന്ധം മാത്രമാണ് ഉള്ളത് എന്നാണ് സുനിൽ നയ്ക്കിന്റെ നിലപാട്. കേസിൽ പിടിയിൽ ആവനുള്ള അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്.
പിണറായി വിജയനെയും പ്രതിപക്ഷനേതാവ് വിമർശിക്കുകയുണ്ടായി . പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകും. എക്‌സിറ്റ് പോള്‍ സര്‍വ്വേഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തത്. സര്‍വ്വേ ഫലങ്ങള്‍ കേരളത്തിന്റെ ജനവികാരം മനസ്സിലാക്കാതെ ഉള്ളതാണെന്ന് വ്യക്തമാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് യു.ഡി.എഫ്. 20 ല്‍ 19 സീറ്റും നേടിയ കാര്യം മറന്നുപോകരുത്. അഴിമതിയും കൊള്ളരുതായ്മയും നടത്തിയ എല്‍.ഡി.എഫ്. സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞ് യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷം നേടും.
കഴിഞ്ഞ 5 വര്‍ഷവും അഴിമതിയും കൊള്ളരുതായ്മയും നടത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. ഇതിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്ച വോട്ടെണ്ണലിലൂടെ പുറത്തുവരാന്‍ പോകുന്നത്.
ജനങ്ങളുടെ യാഥാര്‍ത്ഥ ബോധ്യത്തെ പ്രതിഫലിപ്പിക്കാന്‍ ഒരു എക്‌സിറ്റി പോള്‍ സര്‍വ്വേകള്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ദേശീയ സര്‍വ്വേ ഫലം പറയുന്നത് യു.ഡി.എഫിന് 20 നു താഴെ സീറ്റാണ്.
ഇത്തരത്തില്‍ നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത സത്യത്തിന്റെ പുലബന്ധം പോലുമില്ലാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഈ സര്‍വ്വേ ഫലങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഗവണ്‍മെന്റ് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങളെ തളളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു.
കേരളത്തിൽ എൽഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
https://www.facebook.com/Malayalivartha