ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പശ്ചിമബംഗാൾ... തേരോട്ടത്തിൽ മികച്ച് നിൽക്കുന്നത് ത്രിണമൂലോ? മമതയെ പിന്നിലാക്കി ബിജെപി...

രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യ എതിരാളികളായ ബി.ജെ.പിയും ഇഞ്ചോടിഞ്ച് മത്സരമാണ് പ്രകടമാക്കുന്നത്.
ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 292 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ശക്തമായ നിലയിൽ തന്നെയാണ് വേരുറപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ പ്രാരംഭം മുതൽ ഒപ്പത്തിനൊപ്പമുള്ള ബിജെപിയെ പിന്നിലാക്കിയാണ് നിലവിൽ തൃണമൂൽ മുന്നേറുന്നത്. 292 സീറ്റുകളിലെ ഫലസൂചനകളിൽ 202 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്.
ബിജെപിക്ക് 88 സീറ്റുകളിൽ ലീഡുണ്ട്. കോൺഗ്രസ് – ഇടത് സഖ്യത്തിന് നിലവിൽ ഒരു സീറ്റിൽപ്പോലും ലീഡില്ല. എന്നാൽ, ബംഗാളിലെ നന്ദിഗ്രാമിൽ ആറു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മമത ബാനർജി വീണ്ടും പിന്നിലേക്കു പോയ സ്ഥിതിയാണ് കാണാൻ സാധിക്കുന്നത്. ആറാം റൗണ്ട് പൂർത്തിയാകുമ്പോൾ തന്റെ പഴയ വിശ്വസ്തൻ സുവേന്ദു അധികാരിക്കെതിരെ 7,000ത്തോളം വോട്ടിനു പിന്നിലാണ് മമത ഇപ്പോൾ നില ഉറപ്പിച്ചിരിക്കുന്നത്.
രാജ്യം വളരെയേറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം തന്നെയാണ് ദൃശ്യമാകുന്നത്. ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
ആകെയുള്ള 292 സീറ്റുകളില്‍ 202 ഇടത്ത് ത്രിണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. 88 ഇടത്തും മുന്നേറുന്നു. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം നിലവില്‍ ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല.
2016-ലെ തിരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഇരട്ടി സീറ്റുകളിലാണ് ബി.ജെ.പി. ലീഡ് ചെയ്യുന്നതെങ്കിലും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിന് അടുത്തെത്താനാവില്ലെന്നാണ് ഇപ്പോഴത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 211 സീറ്റുകളാണ് ടി.എം.സിക്ക് ലഭിച്ചത്. ബി.ജെ.പി. 44 സീറ്റുകളും നേടിയിരുന്നു.
പാര്‍ട്ടി വന്‍മുന്നേറ്റം നടത്തുമ്പോഴും നന്ദിഗ്രാമില്‍ മമത ബാനര്‍ജിയുടെ വിജയം തുലാസ്സിലാണ്. മമതയ്‌ക്കെതിരെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരി മൂവായിരത്തോളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്.
കൊല്‍ക്കത്തയിലെ തന്റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. സുവേന്ദു അധികാരിക്ക് വ്യക്തമായ മേല്‍ക്കൈയുള്ള മണ്ഡലമാണ് നന്ദിഗ്രാം.
മമതയെ 5,000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുവേന്ദു അധികാരി നേരത്തേ പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി എന്ന് പറയുന്ന ഒരു ലെറ്റര്‍ ഹെഡുമായി തയ്യാറായി നില്‍ക്കൂവെന്നും മമതയെ സുവേന്ദു പരിഹസിച്ചിരുന്നു.
നന്ദിഗ്രാമില്‍ പ്രചാരണത്തിനിടയ്ക്ക് മമതയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബിജെപിയ്ക്ക് പങ്കുണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഇത് തിരഞ്ഞെടുപ്പ കാലത്തെ വലിയ ചർച്ചയുമായിരുന്നു.
2011ല്‍ ബംഗാള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് മമത പിടിച്ചെടുക്കുമ്പോള്‍ മമതയുടെ വലംകൈയ്യായിരുന്നു സുവേന്ദു. കൊല്‍ക്കത്തയിലെ തന്റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. സുവേന്ദു അധികാരിക്ക് വ്യക്തമായ മേല്‍ക്കൈയുള്ള മണ്ഡലമാണ് നന്ദിഗ്രാം.
https://www.facebook.com/Malayalivartha