പിസിയെന്ന വൻമരം വീണു... പൂഞ്ഞാറിൽ കനത്ത തിരിച്ചടി... പിസി ജോർജ് മൂക്ക് കുത്തി വീണു...

കോട്ടയത്ത് ഇന്ന് രണ്ട് വാർത്തകളാണ് ശ്രദ്ധേയം. മാണി സി കാപ്പൻ്റെ ജയവും പിസി ജോർജിൻ്റെ പരാജയവും. കഴിഞ്ഞ തവണ എൽഡിഎഫ് പിന്തുണയോടെ വിജയിച്ച മാണി സി കാപ്പൻ ഇക്കൊല്ലം എതിർ പാളയത്തായിരുന്നു. എൻസികെ എന്ന പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ചേർന്ന മാണി സി കാപ്പൻ യുഡിഎഫിൻ്റെ അതായത് മാണിയുടെ കോട്ടയായ പാലായിൽ മാണി സാറിൻ്റെ മകൻ ജോസ് കെ. മാണിയെ തകർത്താണ് വിജയിച്ചത്. ഈ വിജയത്തിന് അതു കൊണ്ട് തന്നെ ഇരട്ടി മധുരമാണ്.
40 വർഷമായി താൻ കൊണ്ടു നടന്ന പൂഞ്ഞാർ മണ്ഡലം പി. സി ജോർജിനെ കൈവിട്ടോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വാശിയേറിയ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ ജോസ് പക്ഷത്തിന്റെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 5905 വോട്ടിന് ലീഡ് ചെയ്യുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എം.എല്‍.എ .ആണ് പി.സി. ജോര്‍ജ്ജ്. അയ്യായിരത്തിലധികം വോട്ടുകൾക്കാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പി. സി. ഇത്തവണയും മത്സരിച്ചത്.
പിസി ജോർജിൻ്റെ അവസ്ഥ വളരെ ദയനീയമാണ്. ഒരു തരം ഏകാധിപത്യമായിരുന്നു പൂഞ്ഞാറിൽ പിസി കാഴ്ചവെച്ചിരുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ അമിത ആത്മവിശ്വാസം എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം. ആരൊക്കെ കിണഞ്‍ പരിശ്രമിച്ചിട്ടും പിസിയെ താഴെയിറക്കാനായില്ല.
1980ൽ കേരള കോൺഗ്രസിൻ്റെ വി.ജെ. ജോസഫിനെ കീഴ്പ്പെടുത്തി ആദ്യമായി അധികാരത്തിലെത്തുന്നു. ജെഎൻപിക്കെതിരെയും ജെഎൻപിക്കായും മത്സരിച്ച് വിജയം ഉറപ്പിച്ചു. കേരള കോൺഗ്രസ് എമ്മിനെതിരെയും എമ്മിനായും മത്സരിച്ച് വിജയിച്ചു.
ഒടുവിൽ, 2016ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചും വിജയിച്ചു. പാർട്ടി ഏതായാലും പി.സി. ജോർജ്ജ് എന്ന വ്യക്തിക്ക് വോട്ട് വീഴുന്ന കാഴ്ചയാണ് കേരള ജനത കൗതുകത്തോടെ വീക്ഷിച്ചത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി പിസി നടത്തിയ ചില പരാമർശങ്ങൾ അദ്ദേഹത്തിനു തിരിച്ചടിയായി.
പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശങ്ങളും എൻഡിഎയ്ക്കൊപ്പം ഇടക്കാലത്ത് രാഷ്ട്രീയ സഖ്യമുണ്ടാക്കിയതും പി.സി. ജോർജ്ജിന് കനത്ത തിരിച്ചടിയായി.
ജോർജ്ജിൻ്റെ ഏറ്റവും വലിയ വോട്ടു ബാങ്കായിരുന്ന ഈരാറ്റുപേട്ട പിസിയെ കൈവിട്ടു. പ്രചാരണ പരിപാടികളിൽ ഈരാറ്റുപേട്ടയിലെ ജനങ്ങൾ ഈ എതിർപ്പ് പലതവണ പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ, ജനവിധിയും പിസിക്കെതിരായി. ഇതോടെ, നാല് പതിറ്റാണ്ട് നീണ്ട സാമാജിക ജീവിതത്തിന് താത്കാലികമായെങ്കിലും തിരശീല വീണിരിക്കുകയാണ്.
https://www.facebook.com/Malayalivartha