അട്ടിമറിയിൽ പിടിച്ചെടുത്ത് തലസ്ഥാന മണ്ഡലം... തിരുവനന്തപുരം സെൻട്രൽ ആൻ്റണി രാജു നേടി....

ജനവിധിയറിയാൻ കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ചില സുപ്രധാന മണ്ഡലങ്ങളിലെ ഫലം അറിയാനാണ്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ പോരാട്ടം കൊണ്ടും ജനത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞതാണ് ഇത്തവണത്തെ തനിയമസഭാ തെരഞ്ഞെടുപ്പ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പൊതു ചിത്രത്തിൽ അത്രയൊന്നും പ്രാധാന്യം നേടാത്തൊരു മണ്ഡലമായിരുന്നു ഇതിനു മുൻപ് തിരുവനന്തപുരം സെൻട്രൽ. മുൻമന്ത്രി വി. എസ്. ശിവകുമാറിനെ നേരിടാൻ ഇടതുപക്ഷത്ത് നിന്ന് ആന്റണി രാജു തന്നെ മുന്നിട്ടെത്തി.
ബിജെപി അവതരിപ്പിച്ചതാകട്ടെ സിനിമാ-സീരിയൽ താരം ജി. കൃഷ്ണകുമാറിനെയും. പ്രചാരണം കൊടുമ്പിരി കൊണ്ടു, മത്സരം കടുത്തു എന്ന് തന്നെ പറയാം. വളരെ ശക്തമായ ത്രികോണ പോരിന് ഇവിടെ കളമൊരുങ്ങി. സസ്പെൻസും ട്വിസ്റ്റും കഴിഞ്ഞ് തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി നടക്കുമോയെന്നാണ് അറിയാനുള്ളത്.
ഇത്തരത്തിൽ കാത്തിരിക്കുമ്പോൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന താരമണ്ഡലമായ തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ വക്താവിന്റെ ജയം ഉറപ്പിച്ചിരിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് വി. എസ്. ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിങ് എംഎൽഎ കൂടിയായിരുന്നു ഇദ്ദേഹം. ബിജെപി സ്ഥാനാർത്ഥിയായി നടൻ ജി. കൃഷ്ണകുമാർ മത്സരിച്ച മണ്ഡലത്തിൽ ഇടതു മുന്നണിയുടേത് അപ്രതീക്ഷിത വിജയമായിരുന്നു.
2011ലും 2016ലും തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലം പിടിച്ച വി. എസ്. ശിവകുമാറിന് ഇക്കുറി കാര്യങ്ങള്‍ എളുപ്പമായില്ല. എല്‍ഡിഎഫും ബിജെപിയും ശിവകുമാറിന് ഇക്കുറി മണ്ഡലത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടായിരുന്നു.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഇ. ശ്രീധരന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ വിഎസ് ശിവകുമാറിനെതിരെ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്. സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും നീക്കം ഒരു ഘട്ടത്തിൽ നടന്നിരുന്നു. പിന്നീടാണ് കളത്തിലേക്ക് അപ്രതീക്ഷിതമായി നടൻ ജി. കൃഷ്ണകുമാർ എത്തുന്നത്.
2016ല്‍ എല്‍ഡിഎഫില്‍ നിന്ന് ആന്റണി രാജുവും ബിജെപിയില്‍ നിന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്തും ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. 46474 വോട്ടുകള്‍ നേടിയ ശിവകുമാര്‍ 10905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്.
ഇത്തവണ മണ്ഡലത്തില്‍ ശിവകുമാറിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് മറിച്ചു എന്നതടക്കമുളള ആരോപണങ്ങള്‍ ശിവകുമാറിനെതിരെ ഉയര്‍ന്നിരുന്നു. അതിനെയെല്ലാം അവഗണിച്ചാണ് ഇക്കുറി അദ്ദേഹം മത്സരിച്ചത്.
എ. സമ്പത്ത്, ടി. എന്‍. സീമ എന്നിവരടക്കമുളള സിപിഎം നേതാക്കളുടെ പേരാണ് മണ്ഡലത്തിലേക്ക് ആദ്യം ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സീറ്റ് ഇക്കുറിയും ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.
മണ്ഡലം തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന 1996ല്‍ ആന്റണി രാജു കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ച് വിജയിച്ചിരുന്നു. ഇപ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ ചെയ്തത്.
അവസാന ലാപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം മുറുകുകയാണ് ചെയ്തത്. മണ്ഡലം പിടിക്കാനും നിലനിർത്താനും ഇടതും വലതും പോരാടുമ്പോൾ ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ബിജെപി ചെയ്തത്.
മണ്ഡല പുനർനിർണ്ണയ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളും ജയിച്ചു കയറി ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ ശിവകുമാർ നേരിട്ടത് കടുത്ത മത്സരമാണ്. തുടർച്ചയായ രണ്ടാം തവണയും ശിവകുമാർ-ആന്‍റണി രാജു പോര് കടുത്തു.
അഴിമതി ആരോപണങ്ങളും ബിജെപിയുമായുള്ള ഒത്ത് കളി ആക്ഷേപവും തിരുവനന്തപുരത്ത് വളർന്നുവരുന്ന ബിജെപി വോട്ടുകളുമെല്ലാം വെല്ലുവിളിയാണ്. പക്ഷെ, പ്രതിസന്ധികളെ മറികടക്കുന്ന ശിവകുമാർ തന്ത്രങ്ങളിലൂടെ മണ്ഡലം നിലനിർത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്.
പത്ത് വർഷത്തെ വികസന നേട്ടങ്ങളും ദേവസ്വം മന്ത്രി എന്ന നിലയിൽ ശബരിമല പ്രശ്നത്തിൽ നൽകിയ സത്യവാങ്മൂലവുമെല്ലാം പറഞ്ഞാണ് വോട്ട് അഭ്യർഥിച്ചിരുന്നത്. എന്നാൽ തീരത്തെയും നഗരത്തിലെയും വ്യക്തിബന്ധങ്ങളും ഇടത് സംഘടന സംവിധാനങ്ങളുടെ കരുത്തിലുമാണ് ആൻ്റണി രാജു അട്ടിമറി ലക്ഷ്യമിട്ടത്. ശിവകുമാറിനെതിരായ അഴിമതി ആരോപണങ്ങളടക്കം ശക്തമായി ഉന്നയിച്ചാണ് പ്രചരണം കടുപ്പിച്ചത്.
https://www.facebook.com/Malayalivartha