തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി; വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

നിയമസഭ തിരഞ്ഞെടുപ്പിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. ബിജെപി സ്ഥാനാർത്ഥിയായി കന്നിയങ്കത്തിന് ഇറങ്ങിയ നടൻ കൃഷ്ണകുമാറിൽ ബിജെപി വിശ്വാസം അർപ്പിച്ചിരുന്നു.
പക്ഷേ വിപരീതമായ വിധിയായിരുന്നു കഴിഞ്ഞദിവസം ഉണ്ടായത്. എന്നാൽ ഇപ്പോൾ പരാജയത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ രംഗത്തുവന്നിരിക്കുന്നു. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ് നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി.
എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രീ ആന്റണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.
തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങൾ വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. ഫലം വരുന്നതിന് മുൻപുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്ന് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
ചില ചിന്തകൾ മനസിലുണ്ടെന്നും, തള്ളി മറിയ്ക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂളിലെ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞത്.
20 ദിവസത്തിനുള്ളിൽ പല പാഠങ്ങളും പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. 'സ്ഥാനാർത്ഥികൾക്ക് ഫലമറിയുന്നതു വരെ ടെൻഷനായിരിക്കുമോ, എങ്ങനെയാണ് അവർ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോൾ മനസിലായി'- അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഭരണസിരാകേന്ദ്രം നിലകൊള്ളുന്ന തിരുവനന്തപുരം മണ്ഡലം ഏറെക്കാലമായി കോണ്‍ഗ്രസിന്റെ പക്കലായിരുന്നു. അത് ഇത്തവണ ഇടത് സ്ഥാനാര്‍ഥി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവാണ് വിജയിച്ചത്. ശിവകുമാറിന്റെ പരാജയം കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
തീരമേഖലകളില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്ന യു.ഡി.എഫ്. പ്രതീക്ഷയും അസ്ഥാനത്തായി. 2016ല്‍ ഇവിടെ വി.എസ്. ശിവകുമാർ ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി ജയിച്ചത്, സ്വതന്ത്രന്‍ നേതാവ് അഡ്വ. ആന്റണി രാജു 36.82% വോട്ടുകള്‍ക്ക് തോറ്റു.
എന്നാൽ ഇത്തവണ ആന്റണി രാജു ജയിച്ചു. ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന തിരുവനന്തപുരം വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയായിരുന്നു തിരുവനന്തപുരം.
https://www.facebook.com/Malayalivartha