നേര് ചത്തു സംസ്കാരം ഫറവോന്റെ നാട്ടിൽ ! പി സി ജോർജ്ജിന്റെ ഫ്ലെക്സിൽ ആദാരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള എഴുത്ത്; മുഖം കരി ഉപയോഗിച്ച് വികൃതമാക്കി

ഈരാറ്റുപേട്ടയിലെ ആ ഫ്‌ളക്‌സ് കണ്ടവർ ആദ്യം ഒന്ന് അമ്പരക്കും. പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ആണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തോൽവി നേരിട്ട പ്രമുഖർക്ക് ട്രോളുകൾ ഇറങ്ങിയിരുന്നു.
എന്നാൽ ഫ്‌ളക്‌സ്ആദരാഞ്ജലികൾ എന്ന ഈ ആഹ്ലാദ പ്രകടനം വല്ലാത്ത ഒന്നായി എന്ന് പറയാതെ വയ്യ. പിസി ജോര്‍ജിന്റെ ജനന തിയ്യതിയും വോട്ടെണ്ണല്‍ ദിനമായ ഇന്നലത്തെ മരണ തിയ്യതിയായും നല്‍കിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
പിസി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചു വെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്തിന്റെ താഴെയായി ‘ചത്തു’ എന്നും മാറ്റി എഴുതുകയും ചെയ്തു.
ഫ്‌ളക്‌സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ‘നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്. ഒരാളെ സംസ്‌ക്കരിക്കുമ്പോള്‍ ചൊല്ലുന്ന വചനങ്ങളാണ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
നിലവില്‍ 5177 വോട്ടിനു പിന്നിലാണ് പിസി ജോര്‍ജ്. അവസാന റൗണ്ടുകളില്‍ പ്രതീക്ഷിച്ച ലീഡ് പിസി ജോര്‍ജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളില്‍ നിന്നും കാര്യമായ ലീഡ് കിട്ടിയില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് മണ്ഡലത്തില്‍ വിജയിയായത് .
40 വര്‍ഷമായി കൊണ്ടു നടന്ന പൂഞ്ഞാര്‍ മണ്ഡലം പിസി ജോര്‍ജിനെ കൈവിടുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത് . 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോര്‍ജ് ജയിച്ചത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുകയായിരുന്നു.
ഫലം വരും മുേമ്പ വിജയമുറപ്പിച്ച സ്ഥാനാർഥിയായിരുന്നു തൊപ്പി ചിഹ്നത്തിൽ മത്സരിച്ച പി.സി ജോർജ്. പൂഞ്ഞാറിലെ കേരള ജനപക്ഷം സ്ഥാനാർഥിയായിരുന്നു പി.സി ജോർജ്.
വോട്ടെണ്ണി തുടങ്ങുേമ്പാൾ ഏത് തരത്തിലാണ് ലീഡ് മാറി മറിയുകയെന്ന് പോലും കേരള ജനപക്ഷം പ്രവചിച്ചിരുന്നു. ആദ്യമെണ്ണുന്ന ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ തിരിച്ചടി നേരിട്ടാലും പഞ്ചായത്തുകളിലേക്ക് വോട്ടെണ്ണൽ നീങ്ങുേമ്പാൾ മുന്നിലെത്തുമെന്നായിരുന്നു ജോർജും കേരള ജനപക്ഷവും പറഞ്ഞിരുന്നത്.
ഈരാറ്റുപേട്ടയിൽ സ്വാധീനമുള്ള മുസ്ലിം സമുദായം കൈവിട്ടാലും ഹിന്ദു-ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണത്തിലൂടെ വിജയിക്കാൻ കഴിയുമെന്നായിരുന്നു പി.സി ജോർജിന്‍റെ പ്രതീക്ഷ. ലൗ ജിഹാദ് പോലുളള ആരോപണങ്ങൾ അദ്ദേഹംഉയർത്തിയിരുന്നു. ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ തന്നിലേക്ക് ഏകീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് ജോർജ് നടത്തിയത്.
എന്നാൽ, ഇത്തരത്തിൽ പച്ചയായ വർഗീയത പറയുന്നവരെ കേരളത്തിന്‍റെ മതേതര മനസ് അംഗീകരിക്കില്ലെന്നതിന്‍റെ തെളിവായി പി.സി ജോർജിന്‍റെ പരാജയം മാറിയിരിക്കുന്നു . കേരള കോൺഗ്രസ്(എം) സ്ഥാനാർഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് വൻ പരാജയമാണ് പൂഞ്ഞാറിൽ പി.സി ജോർജ് ഏറ്റുവാങ്ങിയത്.
https://www.facebook.com/Malayalivartha