എന്തായാലും അവര് ചെയ്ത ഉപകാരത്തിന് നന്ദിയുണ്ട്; കാരണം അവരുടെ സര്‍വ്വേ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു; ആ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്; താൻ തോൽക്കുമെന്ന് പറഞ്ഞ ചാനലിനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

താൻ തോൽക്കുമെന്ന് പറഞ്ഞ ചാനലിനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍. മനോരമ ചാനലിന്റെ എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ താന്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഈ പ്രവചനം അസ്ഥാനത്താകുകയായിരുന്നു. പത്തനാപുരത്ത് വിജയം ഉറപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ ബി ഗണേഷ് കുമാര്‍ മനോരമയുടെ സര്‍വ്വേയെ കളിയാക്കിയത്.
ഒരു മാധ്യമം മാത്രം സര്‍വ്വേ നടത്തി താന്‍ തോറ്റുവെന്ന് പറഞ്ഞുവെന്നും അതില്‍ കാര്യമില്ല, ആ മാധ്യമത്തിന് ദിവസങ്ങള്‍ക്ക് ശേഷം തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഒരു സപ്ലിമെന്റ് കിട്ടിയെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.'
എന്നോട് പലരും ചോദിച്ചു സാറേ കോന്നി വരെയൊക്കെ വന്ന് പത്തനാപുരത്തെത്തിയപ്പോള്‍ പെട്ടെന്ന് അവര്‍ ഉല്‍ട്ട അടിച്ചതെന്താണെന്ന്. എന്തായാലും അവര് ചെയ്ത ഉപകാരത്തിന് നന്ദിയുണ്ട്.
കാരണം അവരുടെ സര്‍വ്വേ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. സര്‍വ്വേ നടത്തിയവര്‍ സര്‍വ്വേ നടത്താന്‍ വന്നവന്‍മാരെ വിളിച്ച് ആ കാശിങ്ങ് തിരികെ വാങ്ങിച്ചേക്കെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ദയവുചെയ്ത് ഗണേഷ്‌കുമാറിനെ ഇപ്പൊ തോല്‍പ്പിച്ചുകളയും എന്ന് പറഞ്ഞുകൊണ്ട് ഇനി വരരുതെന്നും അദ്ദേഹം പറഞ്ഞു. 14,674 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ് (ബി) വിഭാഗം നേതാവ് കെ ബി ഗണേഷ് കുമാര്‍ വിജയിച്ചത്.
അതേ സമയം കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയും ഗണേശിന്റെ പിതാവുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം.
2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ, സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു.
2017-ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. വിവാദച്ചുഴികള്‍ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha