കേരള രാഷ്‌ട്രീയത്തെ അഗാധമായി സ്വാധീനിച്ച ചരിത്രത്തില്‍ ഇടംനേടിയ രാഷ്‌ട്രീയ നേതാവാണ് ആര്‍.ബാലകൃഷ്‌ണപിള്ള; ആര്‍.ബാലകൃഷ്‌ണപിള്ളയ്ക്ക് അനുശോചനം അറിയിച്ച് സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍

ആര്‍.ബാലകൃഷ്‌ണപിള്ളയ്ക്ക് അനുശോചനം അറിയിച്ച് സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ . കേരള രാഷ്‌ട്രീയത്തെ അഗാധമായി സ്വാധീനിച്ച ചരിത്രത്തില്‍ ഇടംനേടിയ രാഷ്‌ട്രീയ നേതാവാണ് ആര്‍.ബാലകൃഷ്‌ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ നയവൈകല്യത്തിനെതിരെ കേരള കോണ്‍ഗ്രസ്സ് സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതടക്കമുള്ള പിള്ളയുടെ സംഭാവനകള്‍ രാഷ്ട്രീയ കേരളത്തിന് മറക്കാനാവുന്നതല്ല.
താന്‍ തുടങ്ങിവെച്ച രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന ബാലകൃഷ്‌ണപിള്ള വിടവാങ്ങിയത് മുന്നണിയ്‌ക്ക് തുടര്‍ഭരണം ലഭിച്ച വേളയിലാണെന്നത് ഏറെ ദുഃഖകരമാണ്.
നിയമസഭയ്‌ക്കകത്തും പുറത്തും പിള്ളയുമായി ഇണങ്ങിയും പിണങ്ങിയും ഞങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പക്ഷേ, എല്ലാകാലത്തും വ്യക്തിപരമായി നല്ല സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു.
കഴിഞ്ഞ 5 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലയളവില്‍ മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഉള്‍പ്പെടെ അദ്ദേഹം അനുഷ്‌ഠിച്ച പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും എല്‍.ഡി.എഫിനും ഗുണകരമായിരുന്നു. ബാലകൃഷ്‌ണപിള്ളയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി
കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്.
കേരള നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകൻ, സമർത്ഥനായ നിയമസഭാ സാമാജികൻ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള.
എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ അതിശക്തമായി അതിനെ എതിർത്തിരുന്നു.
https://www.facebook.com/Malayalivartha