വിജയലഹരിയില്‍ എന്‍എസ്‌എസിനുമേല്‍ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നു; എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല; ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരന്‍ നായര്‍ ആക്രമിക്കപ്പെടുന്നതെന്ന് വി മുരളീധരൻ

സിപിഎമ്മിനെതിരെ വി മുരളീധരന്‍ വീണ്ടും. എന്‍എസ്‌എസിനെതിരെനടത്തുന്നത് ആക്രമണം ആണെന്നും അതിനെ ശക്തമായി അപലപിക്കുന്നെന്നും വി മുരളീധരന്‍ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ച കുറിപ്പ് ഇങ്ങനെ;
വിജയലഹരിയില്‍ എന്‍എസ്‌എസിനുമേല്‍ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നു. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരന്‍ നായര്‍ ആക്രമിക്കപ്പെടുന്നത്.
ശ്രീ സുകുമാരന്‍ നായരടക്കം ആര്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ പറയാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ശബരിമല വിഷയത്തില്‍ കടകംപ്പള്ളിയുടെയും മറ്റ് നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്റെ തെളിവാണ് എന്‍എസ്‌എസിനു മേലുള്ള ആക്രമണം. സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതു വിജയമെന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം…
തീവ്ര മുസ്ലീം ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്ബത്തിക പിന്തുണയില്‍ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികള്‍ക്കും ആചാരങ്ങള്‍ക്കും മേല്‍ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരന്‍ നായരുടെ മേല്‍ നടത്തുന്നത്. ഇത് തുറന്നു പറയുന്ന എന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസായിരിക്കുമെന്നും അറിയാം.
കാലങ്ങളായി പാലു കൊടുത്ത കയ്യില്‍ ചിലര്‍ കടിച്ചതാണ് കേരളത്തിലെ ദയനീയ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസും തിരിച്ചറിയണം. ഇനിയെങ്കിലും മുസ്ലീം സഹോദരങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറാവണം.
നേരത്തെയും മറ്റൊരു കുറിപ്പിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത് വന്നിരുന്നു . തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പിണറായി വിജയനേയും താരതമ്യം ചെയ്ത് കൊണ്ടാണ് അദ്ദേഹം വിമർശനം നടത്തിയത് .
കേന്ദ്രത്തില്‍ എന്‍ഡിഎ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍, വിജയത്തില്‍ പ്രധാനമന്ത്രി വിനയാന്വിതനായിരുന്നുവെന്നും, പരാജയങ്ങളെ പരിഹസിക്കാതെ പ്രതിപക്ഷമടക്കം എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുകയുമാണ് ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നരേന്ദ്രമോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസമെന്തെന്നും മുരളീധരന്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി തന്റെ പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല. പ്രതിപക്ഷ പരാജയത്തിന്റെ കാരണം എണ്ണിപ്പെറുക്കിയില്ല.
തന്നെ കള്ളനെന്ന് ആവര്‍ത്തിച്ച് വിളിച്ചവരെപ്പോലും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയില്ല. മറിച്ച് വിനയത്തോടെ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ആ മനുഷ്യന്‍ തലകുനിച്ചു. പക്ഷേ ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ പാര്‍ട്ടികളെയും ‘വലത് മാധ്യമ’ങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവരെയും പുലഭ്യം പറഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ തുടങ്ങിയത്.
രണ്ടാം ദിവസവും അതേ അധിക്ഷേപങ്ങള്‍ പിണറായി തുടര്‍ന്നു. അതാണ് നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം. വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു എന്നായിരുന്നു വിമുരളിധരൻ പറഞ്ഞത്.
https://www.facebook.com/Malayalivartha