51 വെട്ടിന്റെ പ്രതികാര കഥ... ആ ധീര രക്തസാക്ഷി പിണറായിക്കെതിരെ വാളെടുത്തു തുടങ്ങി..!

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി കോൺഗ്രസ് പരാജയപ്പെടുകയും പിന്നാലെ മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിൽ വന്നതും നമ്മൾ ഏവരും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ കേരള രാഷ്ട്രീയം ഞെട്ടിയ ആ പേര് ഇനി കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പോവുകയാണ്.
എന്നാൽ തട്ടകം മാറി കോൺഗ്രസ് പിന്തുണയോടെ കൊല്ലപ്പെട്ട ടി. പിയുടെ ഭാര്യയായ കെ. കെ. രമയ്ക്ക് ഇത്തവണ മിന്നും വിജയം തന്നെയാണ് കൈവരിക്കാനായത്. പേരിനൊപ്പം എം.എല്‍.എ. സ്ഥാനം ചേര്‍ത്ത് വെച്ച് കെ.കെ. രമ നിയമസഭയുടെ വാതില്‍ തുറക്കാനൊരുങ്ങുമ്പോള്‍ അത് 51 വെട്ടിന്റെ പ്രതികാരവും വടകരയിലെ തിരിഞ്ഞെടുപ്പ് ചരിത്രത്തിലെ ഞെട്ടിക്കുന്ന വിജയവുമായിട്ടാണ് എന്ന പ്രത്യേകതയുമുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ കെ രമയുടെ ചരിത്ര വിജയം സംഭവിച്ചത്. എല്‍ഡിഎഫില്‍ നിന്ന് എല്‍ജെഡി കളത്തിലിറങ്ങിയ പോരാട്ടത്തില്‍ കെ കെ രമയുടെ വിജയം എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
വടകരയിൽ നിന്നും മത്സരിച്ച് അട്ടിമറി വിജയം കരസ്തമാക്കിയ കെ. കെ. രമയെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നതോടെയാണ് ചർച്ചകൾ മുറുകുന്നത്.
പിൻവാതിൽ വഴി പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ സർക്കാർ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകൾ എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുന്നോട് വന്നത്. ഫേസ്ബുക്കിലൂടെയാണ് ശ്രീജിത്ത് പണിക്കർ പിന്തുണയുമായി എത്തിയത്.
യുഡിഎഫ് പിന്തുണയോടെയാണ് ആർഎംപി സ്ഥാനാർത്ഥിയായി കെ. കെ. രമ വടകരയിൽ മത്സരിച്ചത്. തുടർന്ന് ജയിച്ചയുടൻ താൻ ടി. പിയുടെ ശബ്ദമായി മാറുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒൻപതു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം രാത്രിയിൽ ഒരു 51കാരൻ 51 വെട്ടേറ്റ് തെരുവിൽ വീണുമരിച്ചു.
ഇന്ന് അയാളുടെ സഹധർമ്മിണി നിയമസഭയിലേക്ക് പ്രവേശിക്കുന്നു എന്നാണ് ശ്രീജിത്ത് പണിക്കർ കുറിച്ചതും. സംഗീതം പോലെ മധുരമാകേണ്ടിയിരുന്ന ആ അപരശബ്ദം ഇനി അവരിലൂടെ നിയമസഭയിൽ ഉയരാൻ പോവുകയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു,
നിങ്ങളെന്നെ എംഎൽഎ ആക്കി!
ഒൻപതു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം രാത്രിയിൽ ഒരു 51കാരൻ നരാധമന്മാരുടെ 51 വെട്ടേറ്റ് തെരുവിൽ വീണുമരിച്ചു. ഇന്ന് അയാളുടെ സഹധർമ്മിണി തന്റെ 51ആം വയസ്സിൽ നിയമസഭയിലേക്ക് പ്രവേശിക്കുന്നു. സംഗീതം പോലെ മധുരമാകേണ്ടിയിരുന്ന ആ അപരശബ്ദം ഇനി നിയമസഭയിൽ ഉയരാൻ പോവുകയാണ്, അവരിലൂടെ.
പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകൾ. കരുതൽ രാഷ്ട്രീയം ഇന്നോവയിലെ രാത്രി സഞ്ചാരം തുടർന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാർഢ്യം ഒരു ഓർമ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓർക്കാട്ടേരിയുടെ സമരസൂര്യന്റെ ഓർമ്മപ്പെടുത്തൽ.
വടകരയിലെ വിമതര്‍ ടി.പിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സി.പി.എമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
ശേഷം 2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. വിമതനേതാവായ ടി.പിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പത്തൊന്ന് വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്.
രമയുടെ വിജയം കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളി കൂടിയാണെന്നാണ് പലരും സമൂഹ മാധ്യമങ്ങൾ വഴി കുറിച്ചത്. അനീതിക്കെതിരെ ശബ്ദമുയർത്തിയതിന് പൂന്തോട്ടത്തിലെ ഒരു പാഴ് ചെടി നുള്ളിയെടുക്കുന്ന ലാഘവത്തോടെയായിരുന്നു അവർ ടി. പി. ചന്ദ്രശേഖരൻ എന്ന കത്തി നിന്ന സൂര്യനെ ആകാശത്തിൽ ജ്വലിക്കുന്ന ഒരു നക്ഷത്രമാക്കി മാറ്റിയത്. വടകരയിലെ രമയുടെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ഒരു ഘട്ടത്തിൽ അവർ സൂചിപ്പിച്ചിരുന്നു.
ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ സി.പി.എമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വര്‍ഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ അന്വര്‍ഥമാവുന്നത്. ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി.പിയെന്ന വാക്കുകള്‍ പോലും കേള്‍ക്കുന്നത് അലട്ടുന്ന സി.പി.എമ്മിന് രമയുടെ എം.എല്‍.എ. സ്ഥാനം വലിയ തിരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്.
സിപിഐഎം പ്രവര്‍ത്തകരുടെ വോട്ട് കൂടി വടകരയിൽ നേടിയാണ് രമയുടെ വിജയം ഉറപ്പിച്ചത്. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമായാണ് ഈ വിജയത്തെ അവർ ആഘോഷിക്കുന്നതും. ഇടതുപക്ഷത്തെ ശക്തയായ പ്രതിപക്ഷത്തെ നേതാവായി ഇനി നിയമസഭാ മന്ദിരത്തിൽ രമയുടെ ശബ്ദം പ്രതിഭലിച്ചു കേൾക്കും എന്നത് തീർച്ചയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്താൻ ശേഷിയുള്ള ഒരു നേതാവ് തന്നെയാണ് അവർ.
കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ രമയ്ക്കായി വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ലാത്തതാണ്. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് ഇത്തവണ ആർഎംപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതും. വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തും എന്നത് ഉറപ്പുള്ളതാണ്.
https://www.facebook.com/Malayalivartha