എൻ.ഡി.എ. കൺവീനറുടെ വീട്ടിൽ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് അത്താഴ വിരുന്ന് ; എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റിയംഗങ്ങൾ അടക്കമുള്ളവർ പങ്കെടുത്ത അത്താഴ വിരുന്ന് വമ്പൻ വിവാദത്തിലേക്ക്

എൻ.ഡി.എ. കൺവീനറുടെ വീട്ടിൽ മന്ത്രിയുൾപ്പെടെയുള്ളവർക്ക് അത്താഴ വിരുന്ന്. മന്ത്രി അടക്കമുള്ളവർ പങ്കെടുത്ത വിരുന്ന് വമ്പൻ വിവാദത്തിലേക്ക്. മന്ത്രി തോമസ് ഐസക് ആണ് എൻഡിഎ കൺവീനർ സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തത്.
എൻ.ഡി.എ. വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്വിയുടെ വീട്ടിൽ തിരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അത്താഴവിരുന്ന് നടന്നത് വിവാദങ്ങളിലേക്ക് കടക്കുകയാണ് .
മന്ത്രിയെ കൂടാതെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റിയംഗങ്ങൾ അടക്കമുള്ളവരും പങ്കെടുക്കുകയും ചെയ്തു. ഏതാനും എസ്.എൻ.ഡി.പി. ശാഖാ ഭാരവാഹികളുമുണ്ടായിരുന്നു.
രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്.എൻ.ഡി.പി. യോഗം വനിതാസംഘം സംസ്ഥാനപ്രസിഡന്റാണ്. ബി.ഡി.ജെ.എസ്. രൂപവത്കരിച്ച കാലംമുതൽ നിയോജകമണ്ഡലം പ്രസിഡന്റായ രഞ്ജിത്ത് ഹിന്ദു ഐക്യവേദിയുടെ നേതാവുകൂടിയാണ്.
മാർച്ച് 28-ന് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ വനിതാസംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യമറിയിച്ചത്. തോമസ് ഐസക് തിരഞ്ഞെടുപ്പുപ്രചാരണത്തിന് വൈപ്പിനിലെത്തുന്ന ദിവസമായതിനാൽ അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിച്ചു.
വീട്ടിലെത്തിയ നേതാക്കളെ അവർ ഏതുപാർട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നു രഞ്ജിത്ത് പറഞ്ഞു. ഇതിന്റെ തുടർച്ചയായി എസ്.എൻ.ഡി.പി.യിലെ ഇടത് അനുകൂലികളുടെ ഒരു യോഗം ചെറായിയിലെ ഒരു പ്രമുഖ ഹോട്ടലിൽ ചേർന്നതായാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
ഈ യോഗത്തിൽ സി.പി.എം. സ്ഥാനാർഥിയും പങ്കെടുത്തിരുന്നതായും അവർ ആരോപിക്കുന്നു. ബി.ഡി.ജെ.എസ്. നേതാക്കൾ വഴിയാണ് എൻ.ഡി.എ.വോട്ടുകളുടെ കച്ചവടം ഉറപ്പിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും തിരഞ്ഞെടുപ്പുകമ്മിറ്റി കൺവീനറുമായ വി.എസ്. സോളിരാജ് ആരോപിച്ചു.
സാമൂഹികപ്രവർത്തകയും സാമുദായികസംഘടനാനേതാവുമായ ഒരാളുടെ പിന്തുണതേടി പോയതാണെന്നും ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വിരുന്നിൽ പങ്കെടുത്ത സി.പി.എം. ഏരിയാകമ്മിറ്റിയംഗം എ.പി. പ്രിനിൽ പറഞ്ഞു.
പിന്നീട് കൃഷ്ണകുമാരി ഇടതുമുന്നണിസ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയെന്നും പ്രിനിൽ വ്യക്തമാക്കി. അതേസമയം തോമസ് ഐസക് ഇത്തവണ ഇലക്ഷന് മത്സരിക്കാൻ നിന്നില്ല.
എം.എൽ.എ. ആയിട്ട് 20 വർഷമായെന്നും ഇനിയും മാറിനിൽക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി തോമസ് ഐസക്. രണ്ടുതവണ ജയിച്ചവരെ മാറ്റാൻ പാർട്ടി തീരുമാനിക്കുമ്പോൾ നാലുതവണ ജയിച്ച തന്റെകാര്യം പ്രത്യേകം പറയേണ്ടതുണ്ടോ?
രണ്ടു ടേം എന്ന നിബന്ധന നടപ്പാക്കാൻ കരുത്തുള്ള പാർട്ടിയാണ് സി.പി.എം. എം.എൽ.എ.യാകുന്നതിനു മുൻപുള്ള വർഷങ്ങളാണു വ്യക്തിപരമായി ഏറ്റവുംനല്ലതായി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ തന്റെ പിൻഗാമിയായി മത്സരിക്കുന്ന പി.പി. ചിത്തരഞ്ജനായിരുന്നു മത്സരിച്ചത്.
കിഫ്ബി ഇപ്പോൾ പ്രൊഫഷണൽ രീതിയിലായിക്കഴിഞ്ഞു. ബാലാരിഷ്ടതകളൊക്കെ മാറി. ഞാനുണ്ടായാലേ എല്ലാംനടക്കൂ എന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയിലേക്കുപോകുമോയെന്ന ചോദ്യത്തിനു പൊട്ടിച്ചിരിയായിരുന്നു ആദ്യം മറുപടി.
ആവർത്തിച്ചപ്പോൾ അതെല്ലാം തീരുമാനിക്കുന്നതു പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയായാലേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂവെന്നു കരുതരുത്. അതല്ലാത്ത ഒരു വലിയലോകമുണ്ട് എന്നും -ഐസക് പറഞ്ഞു
https://www.facebook.com/Malayalivartha