ഇക്കാക്കമാർക്ക് കണ്ണുകടി... പെൺകുട്ടികൾ 'കംഫർട്ടബിളാ'.... ഇനി ടീച്ചർമാർ മുണ്ടുടുക്കട്ടെ! ആണിനും പെണ്ണിനും ഒരേ ടോയിലറ്റ്! കേരളത്തിൽ പക്കാ താലിബാനിസം...

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ഒരു വിഭാഗം മുസ്ലീംസംഘടനകള്‍ രംഗത്തെത്തിയത് ഏവരും വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്ന അധ്യാപികമാര്‍ എന്തു കൊണ്ട് മുണ്ടും കുപ്പായവും ധരിച്ച് സ്‌കൂളില്‍ വരുന്നില്ലെന്നാണ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിക്കുന്നത്. ഒപ്പം തന്നെ എംഎസ്എഫ് അടക്കമുള്ള മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
പക്ഷേ മഷിയിട്ട് നോക്കിയിട്ടും പ്രതിഷേധ കൂട്ടായ്മകളിൽ സ്ത്രീകളെ കാണാനില്ല എന്നതാണ് കൗതുകകരമായ കാര്യം. പെൺകുട്ടികൾക്കായി സമരത്തിനെത്തിയതാകട്ടെ പുരുഷൻമാരും. സ്ത്രീകളെ ഒപ്പം പങ്കെടുപ്പിക്കാതെ ആർക്ക് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് പലരും ചോദിക്കുന്നത്.
എന്നാൽ ഇതിൽ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ, സോഷ്യൽ മീഡിയയിലും മറ്റും വരുന്ന കമന്റുകളും ട്രോളുകളുമാണ്. ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഇസ്ലാമിക സംഘടനകൾക്കു നേരെ ട്രോൾ പൂരം തന്നെയാണ്. കാരണം പല മാധ്യമങ്ങളും ഇന്ന് രാവിലെ മുതൽ ബാലുശ്ശേരിയിലെ സ്കൂളിൽ എത്തി കുട്ടികളോട് ഈ വസ്ത്രധാരണത്തെ പറ്റിയും അതുപോലെ കംഫർട്ടബിളാണോ എന്നൊക്കെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, വളരെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ഇത്രയും നാൾ അനുഭവിച്ച് വീർപ്പു മുട്ടലിൽ നിന്നും രക്ഷപെട്ടു എന്ന തന്നെയാണ് കുട്ടികളും വെളിപ്പെടുത്തിയിട്ടുള്ളത്.
അത് കൂടാതെ പുറത്ത് നടത്തുന്ന പ്രഹസനത്തിനെതിരെയും ചില കുട്ടികൾ സംസാരിക്കുകയുണ്ടായി. എന്നാലിപ്പോൾ ഇത്തരം വാർത്തകൾക്ക് താഴെ വരുന്ന കമന്റുകളാണ് പ്രധാനമായും ഞാൻ ശ്രദ്ധിച്ചത്. അതിൽ നിന്നും എത്രത്തോളം പ്രബുദ്ധരായ, സാക്ഷരതയുള്ള, ദിശാബോധമുള്ള, സംസ്കാരമുള്ള ആളുകളാണ് മലയാളികൾ അല്ലെങ്കിൽ ഇതിനെ എതിർക്കുന്ന ഒരു വിഭാഗം എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. മലയാളികളെ എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല, ഞാൻ ചെയ്യുന്നത്. എന്നാൽ ചിലരുടെ കർമ്മ ഫലം കൊണ്ട് എല്ലാവരും ഈ ആക്ഷേപത്തിന് ഇരയോകേണ്ടി വന്നിരിക്കുകയാണ്. അതിനുദാഹരണമായ കുറച്ച് സ്ക്രീൻഷോട്ടുകളാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ആണ് ബാലുശ്ശേരി സ്കൂൾ.പുതിയ പരിഷ്‌ക്കാരത്തെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, രക്ഷിതാക്കളും ആവേശത്തോടെയാണ് സ്വീകരിച്ചത്.ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നതിന് മുൻപ് തന്നെ,പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആണ് പരിഷ്‌കരണം നടപ്പിലാക്കിയത് .ചുരിദാറും ഓവര്‍കോട്ടുമെന്ന പഴയ യൂണിഫോമിന് പകരമായാണ് പാന്റ്സും ഷർട്ടും നിലവിൽ വരുന്നത്.വിദ്യാർത്ഥികളോടും ,രക്ഷിതാക്കളുടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ യൂണിഫോം കൊണ്ട് വന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്
പുതിയ യൂണിഫോമിനെ പെൺകുട്ടികൾ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.പാന്റിടുന്നതിൽ ഞങ്ങൾക്കും,രക്ഷിതാക്കൾക്കും ഇല്ലാത്ത എതിർപ്പ് മറ്റാർക്കാണെന്നാണ് മിക്ക പെണ്കുട്ടികളുടെയും ചോദ്യം.എന്നാൽ പെൺകുട്ടികളിൽ വസ്ത്ര ധാരണ രീതി അടിച്ചേൽപ്പിക്കുകയാണെന്നാണ് മുസ്ലിം സംഘടനകളുടെ വാദം.കോർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ ആണ് ഇവർ സ്കൂളിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.വിവിധ സുന്നി സംഘടനാ നേതാക്കൾ ആണ് പ്രതിഷേധത്തിന് മുന്നിൽ.
മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.... ''ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. അവര്‍ പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ല. വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലെന്ന് നിങ്ങള്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരുടെ മാനസികാവസ്ഥ ആരും പരിശോധിച്ചിട്ടില്ല. ആണും പെണ്ണും ഓരോ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് യുക്തിക്ക് യോജിക്കുന്നത് അല്ല. അങ്ങനെയാണെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ. എന്തിന് കുട്ടികളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പുതിയ യൂണിഫോം. 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സ്‌കൂളും പിടിഎയും തയ്യാറാകണം.''-മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ജെന്‍ഡര്‍ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്‍ഡറില്‍പ്പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് വിയോജിക്കുന്നുവെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ.
ഫെയ്സ്ബുക്ക് കുറിപ്പ്....
എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഒരു ജന്റർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്ക്കാരം രൂപപ്പെടുത്തുകയല്ലെ യതാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത് ? പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
എംഎസ്എഫ്-ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ തന്റെ ഫേസ് ബുക്കിൽ കുറിച്ച ഈ വാക്കുകൾ മത പരമായ വിശ്വാസങ്ങളാണ് പ്രതിഷേധത്തിന് പുറകിലെന്ന സൂചന നൽകുന്നുണ്ട്
കേരളത്തിലെ നിരവധി എൻജിനീയറിങ് കോളേജുകളിലും , മറ്റ് പ്രൊഫഷണൽ കോളേജുകളിലും കാലങ്ങളായി പാന്റും ഷർട്ടും യൂണിഫോമായി നിലവിലുണ്ട് .ഭക്ഷണത്തിലും , വസ്ത്രത്തിലും,മതം കലർത്തുന്ന ഇസ്ലാമിക മത മൗലിക വാദികൾ കേരളത്തെ കൊണ്ടെത്തിക്കുന്നത് താലിബാൻ നിയമത്തിലേക്കാണെന്ന ആരോപണം ശക്തമാണ്.
എന്നാൽ യോജിച്ച നിലപാടാണ് ഡിവൈഎഐയും അതുപോലെ കോൺഗ്രസും സ്വീകരിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha