കേന്ദ്ര ആഭ്യന്തരവകുപ്പിന്‍റെ പ്രാഥമിക നിഗമനങ്ങൾ അനുസരിച്ച് കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ച സംഭവിച്ചിരിക്കുന്നു; പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ; ആലപ്പുഴ കൊലപാതകങ്ങളില്‍ കേരളസർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

കേരളത്തിന്റെ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു...ഒടുവിൽ രണ്ടും കൽപ്പിച്ച് കേന്ദ്രം ഇറക്കുന്നു... ആലപ്പുഴ കൊലപാതകങ്ങളില്‍ കേരളസർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടുകയാണ്. കേന്ദ്ര ആഭ്യന്തരവകുപ്പിന്‍റെ പ്രാഥമിക നിഗമനങ്ങൾ അനുസരിച്ച് കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ച സംഭവിച്ചിരിക്കുകയാണ്. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറയുകയുണ്ടായി.
ഒന്നര മാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ വർധിക്കുകയാണ് . പോലീസിന് വീഴ്ച സംഭവിക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രം ഈ വിഷയത്തിൽ റിപ്പോര്‍ട്ട് തേടുകയായിരുന്നു . പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടുമെന്നുള്ള വിവരങ്ങൾ ലഭ്യമാകുന്നുണ്ട്.
കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോവെന്ന കാര്യം കൂടെ കേന്ദ്രം പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും കുറ്റപ്പെടുത്തിയത് . ക്രൂരത കൊണ്ട് ഭയപ്പെടുത്താനാവില്ലെന്ന നദ്ദയുടെ പ്രതികരണം വിഷയം ദേശീയതലത്തിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിന്‍റെ കൂടി സൂചനയായി കരുതുന്നു.
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളിലും കർശന നടപടി എടുക്കുമെന്നും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്താൻ ജനം തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു . മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്‍റെ ബാക്കിയാണ് അക്രമസംഭവങ്ങളെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ പറയുന്നത് . രാഷ്ട്രീയവിവാദം മാറ്റി കലാപകാരികളെ ഒറ്റപ്പെടുത്തണമെന്ന് സിപിഎം ആവശ്യമുന്നയിച്ചു.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിലാണ് കേരളം. കണ്ണൂരിൽ നേതാക്കളെ പകരത്തിന് പകരം ലക്ഷ്യമിടുന്ന പതിവ് കുറെ കാലങ്ങളായി ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും നേതാക്കളെ അടക്കം കൊലപ്പെടുത്തുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട് . രണ്ട് കൊലക്ക് പിന്നിലും പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്.
ഇത്തരം അക്രമസംഭവങ്ങൾ നാടിന് നല്ലതല്ലെന്നും കൊലയാളി സംഘങ്ങളുടെ വിദ്വേഷപരമായ ഇടപെടലുകളെ തിരിച്ചറിഞ്ഞ് ജനം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേരിതിരിഞ്ഞുള്ള സംഘർഷം വളർത്തുന്നതിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും പ്രതിപക്ഷം. പഴിക്കുന്നുണ്ട്.
എസ്ഡിപിഐയുമായി തദ്ദേശസ്ഥാപനങ്ങളിൽ സിപിഎം ഭരണം പങ്കിടുന്നുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് വിമർശനം. അക്രമത്തിന് കാരണം സർക്കാറിന്‍റെ വർഗ്ഗീയ പ്രീണന നയമാണെന്നാണ് ബിജെപിയും കുറ്റപ്പെടുത്തുന്നത്. രാഷ്ട്രീയവിവാദം മാറ്റി സമാധാനത്തിനാണ് എല്ലാ കക്ഷികളും ശ്രമിക്കേണ്ടെതെന്ന് ഇടത് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
വർഗ്ഗീയകക്ഷികളുമായി എന്നും കൂട്ട് കൂടിയത് കോൺഗ്രസ്സാണെന്നും തീവ്രസ്വഭാവമുള്ള സംഘടനകളോട് കേന്ദ്രസർക്കാറിനാണ് മൃദുസമീപനമെന്നും എൽഡിഎഫ് ആരോപിക്കുകയും ചെയ്തു .പൊലീസിന് വീഴ്ചയില്ലെന്ന് സിപിഎം വിശദീകരിക്കുമ്പോഴും വിവിധ കേസുകളിൽ പൊലീസ് നിരന്തരം പ്രതിക്കൂട്ടിലായിരിക്കെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും കൊലപാതകങ്ങളും ആഭ്യന്തരവകുപ്പിന്‍റെ ഗുരുതരവീഴ്ചയായിത്തന്നെ കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha