'കുറയ്ക്കുക' എന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ അതിനായി ഒരു ശ്രമം നടത്തിയതിന്റെ ഭാഗമായി കുറഞ്ഞു എന്നാണ് അർത്ഥം; എന്നാൽ താങ്കൾ പറഞ്ഞ നികുതി കുറവ് ഉണ്ടായത് രാജ്യത്തുണ്ടായ നികുതി കുറവിന്റെ സ്വാഭാവിക കുറവാണ്; അതിൽ സംസ്ഥാന സർക്കാരിന്റെ യാതൊരു ഇടപെടലുമില്ല; അതിനാൽ താങ്കളുടെ കുറിപ്പിലെ ഭാഷാ പിഴവ് തിരുത്തുവാൻ ശ്രദ്ധിക്കുക; അതല്ലാതെ സംസ്ഥാന നികുതി കുറയ്ക്കുവാനുള്ള പ്രാഗത്ഭ്യം ഒന്നും താങ്കൾക്കില്ലാത്തതു കൊണ്ട് അത് തിരുത്തുവാൻ പറയുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

'പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്' എന്ന് എഴുതി കണ്ടു. 'കുറയ്ക്കുക' എന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ അതിനായി ഒരു ശ്രമം നടത്തിയതിന്റെ ഭാഗമായി കുറഞ്ഞു എന്നാണ് അർത്ഥം. എന്നാൽ താങ്കൾ പറഞ്ഞ നികുതി കുറവ് ഉണ്ടായത് രാജ്യത്തുണ്ടായ നികുതി കുറവിന്റെ സ്വാഭാവിക കുറവാണ്. ശ്രീ കെ എൻ ബാലഗോപാലിന്റെ തെറ്റ് ചൂണ്ടിക്കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ശ്രീ കെ എൻ ബാലഗോപാൽ , ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിലെ താങ്കളുടെ പരിമിതികളും പരാജയങ്ങളും ഇതിനോടകം കേരളം മനസിലാക്കിയതിനാൽ അതിനെ പറ്റി ഒന്നും പറയാനില്ല. പക്ഷേ ഭാഷ ഉപയോഗത്തിൽ താങ്കളുടെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കുവാനാണ് ഇത് എഴുതുന്നത്. പെട്രോൾ ഡീസൽ വിലയുടെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയിരുന്ന തീവെട്ടിക്കൊള്ളയിൽ ഇന്ന് ഒരല്പം കുറവ് വരുത്തിയതിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള താങ്കളുടെ പോസ്റ്റ് കണ്ടിരുന്നു.
അതിന്റെ അവസാന വരിയിൽ 'പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്' എന്ന് എഴുതി കണ്ടു. 'കുറയ്ക്കുക' എന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ അതിനായി ഒരു ശ്രമം നടത്തിയതിന്റെ ഭാഗമായി കുറഞ്ഞു എന്നാണ് അർത്ഥം.
എന്നാൽ താങ്കൾ പറഞ്ഞ നികുതി കുറവ് ഉണ്ടായത് രാജ്യത്തുണ്ടായ നികുതി കുറവിന്റെ സ്വാഭാവിക കുറവാണ്. അതിൽ സംസ്ഥാന സർക്കാരിന്റെ യാതൊരു ഇടപെടലുമില്ല. അതിനാൽ താങ്കളുടെ കുറിപ്പിലെ ഭാഷാ പിഴവ് തിരുത്തുവാൻ ശ്രദ്ധിക്കുക. അതല്ലാതെ സംസ്ഥാന നികുതി കുറയ്ക്കുവാനുള്ള പ്രാഗത്ഭ്യം ഒന്നും താങ്കൾക്കില്ലാത്തതു കൊണ്ട് അത് തിരുത്തുവാൻ പറയുന്നില്ല. നന്ദി....
https://www.facebook.com/Malayalivartha