കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരായിരുന്നു എന്ന് ജി സുധാകരൻ വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി. ചെങ്ങന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് വാചസ്പതിയുടെ വാക്കുകൾ ഇങ്ങനെ;-
പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരായിരുന്നു എന്ന് ജി സുധാകരൻ വെളിപ്പെടുത്തണം. സ്മാരകം നശിപ്പിക്കപ്പെടുമ്പോൾ ഇപ്പോഴത്തെ മന്ത്രി സജി ചെറിയാൻ ചേർത്തല ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ചോദ്യം ചെയ്തെങ്കിലും ഏരിയ സെക്രട്ടറിയെ ഒഴിവാക്കിയതിന് പിന്നിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലാണ്. കേസ് അട്ടിമറിക്കാൻ ചെന്നിത്തല ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. പാർട്ടിക്ക് വേണ്ടതായ സമയത്തെങ്കിലും സത്യം വെളിപ്പെടുത്താൻ ശ്രീ ജി സുധാകരൻ തയ്യാറാകണം.
https://www.facebook.com/Malayalivartha























