തൃശൂരിലെ രാഷ്ട്രീയത്തിൽ അപ്രതീക്ഷത ട്വിസ്റ്റുകൾ ; കരുണാകരന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി മോഹനന്‍ അടക്കമുള്ളവർ ബിജെപിയിലേക്ക് ചേക്കേറി; കേരളം എന്‍ഡിഎയ്ക്ക് ബാലികേറാമലയല്ലെന്നതിന്റെ സാക്ഷ്യമാണ് ഈ സംഭവമെന്ന് കെ സുരേന്ദ്രൻ

തൃശൂരിലെ രാഷ്ട്രീയത്തിൽ അപ്രതീക്ഷത ട്വിസ്റ്റുകൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി കെ. കരുണാകരന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി മോഹനന്‍ അടക്കമുളളവരാണ് ബിജെപിയിക്ക് കുതിച്ചെത്തിയത്. ബിജെപിയില്‍ എത്തിയ മറ്റുള്ളവരുടെ വിവരം ഇങ്ങനെയാണ്;
യുഡിഎഫിന്റെ മണ്ഡലം ചെയര്‍മാനും ഐഎന്‍ടിയുസിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയും ഒല്ലൂര്‍ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായ അനില്‍ പൊറ്റേക്കാട്, സി.പി.ഐ നേതാവും എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍, ഒബിസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടിഎം നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്,
ഐഎന്‍ടിയുസി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ നടത്തറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ സജിത ബാബുരാജ്, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് നന്ദന്‍ തുടങ്ങിയവരാണ്.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.കെ അനീഷ് കുമാര്‍ പറഞ്ഞിരിക്കുന്നത് നിരവധി വര്‍ഷങ്ങളായി വിവിധ പാര്‍ട്ടികളുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പരിചയ സമ്പന്നര്‍ വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള പരിപാടി തൃശൂരില്‍ നടന്നിരുന്നു. കേരളം എന്‍ഡിഎയ്ക്ക് ബാലികേറാമലയല്ലെന്നതിന്റെ സാക്ഷ്യമാണ് ഈ സംഭവമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്കുളള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വരവിനെ വളരെ ആവേശത്തോടെയാണ് സുരേന്ദ്രന്‍ കണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha