തൃശ്ശൂരിൽ നിന്ന് കുറച്ചു അധികം ആളുകൾ ബിജെപി യിൽ ചേർന്ന് എന്ന് പറഞ്ഞു കേട്ടു; അത്ര അധികം പ്രാധാന്യമുള്ള ആളുകൾ അല്ലാത്തത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല; എനിക്കൊരു കാര്യത്തിലെ അതിശയം തോന്നിയുള്ളൂ; ബിജെപിക്ക് നല്ല ആളുകളെ കിട്ടാൻ ഇത്ര ക്ഷാമം ആയോ? സുരേന്ദ്രൻ നേരിട്ട് മെമ്പർഷിപ് കൊടുക്കാൻ മാത്രം വലുപ്പം ഇവർക്കൊക്കെ ഉണ്ടോ? തുറന്നടിച്ച് പത്മജ വേണുഗോപാല്‍

തൃശൂരിലെ രാഷ്ട്രീയത്തിൽ അപ്രതീക്ഷത ട്വിസ്റ്റുകൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി കെ. കരുണാകരന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി മോഹനന്‍ അടക്കമുളളവരാണ് ബിജെപിയിക്ക് കുതിച്ചെത്തിയത്.
എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പത്മജ വേണുഗോപാല്‍. അത്ര അധികം പ്രാധാന്യമുള്ള ആളുകൾ അല്ലാത്തത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല എന്നാണ് പത്മജ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
ഇന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും കുറെ പേര് തൃശ്ശൂരിൽ നിന്ന് കുറച്ചു അധികം ആളുകൾ ബിജെപി യിൽ ചേർന്ന് എന്ന് പറഞ്ഞു കേട്ടു .അത്ര അധികം പ്രാധാന്യമുള്ള ആളുകൾ അല്ലാത്തത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല. പിന്നെ ആരൊക്കെയോ പറഞ്ഞു കെ.കരുണാകരന്റെ പി.എ ആയിരുന്ന മാള മോഹൻ എന്ന് അറിയപ്പെടുന്ന വി.ർ.മോഹൻ എന്നയാളും ചേർന്ന് എന്ന് .എനിക്കരിയവുന്ന മോഹനൻ പി.എ ഒന്നും ആയിരുന്നില്ല .
ഒരു ചെറിയ ജോലി ഉണ്ടായിരുന്നു എന്ന് മാത്രം .അതു കഴിഞ്ഞു അച്ഛൻ തന്നെ ദേവസ്വത്തിൽ ജോലി ആക്കി കൊടുത്തു എന്ന് കേട്ടിട്ടുണ്ട് .. അത്രയെ ഉള്ളു . അങ്ങിനെ എത്രയോ പേർക്ക് അച്ഛൻ ജോലി വാങ്ങി കൊടുത്തിരിക്കുന്നു. ആ കൂട്ടത്തിൽ ഒരു ആൾ മാത്രം .
വലിയ രാഷ്‌ടീയ പാരമ്പര്യം ഒന്നും ഇല്ല .അതു അത്ര കാര്യമാക്കണ്ട. എനിക്കൊരു കാര്യത്തിലെ അതിശയം തോന്നിയുള്ളൂ .ബിജെപിക്ക് നല്ല ആളുകളെ കിട്ടാൻ ഇത്ര ക്ഷാമം ആയോ ? സുരേന്ദ്രൻ നേരിട്ട് മെമ്പർഷിപ് കൊടുക്കാൻ മാത്രം വലുപ്പം ഇവർക്കൊക്കെ ഉണ്ടോ?
https://www.facebook.com/Malayalivartha