അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; ജാമ്യം റദ്ദാക്കിയതോടെയാണ് നടപടി; തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തിയാണ് പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്

പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നടപടി. പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തിയ ശേഷമാണ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയിരുന്നു. ഇതോടെയാണ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയിരുന്നു. അപ്പോഴാണ് പിസിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന്‍റെ നോട്ടിസ് പി.സി.ജോര്‍ജ് വാങ്ങിച്ചിരുന്നു.
മതവിദ്വേഷ പ്രസംഗ കേസിൽ പി. സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ വിധി ഇന്ന് പുറത്ത് വിട്ടിരുന്നു. കേരളം തന്നെ ഏറെ ചർച്ച ചെയ്ത വിധിയാണ്. അതിലിപ്പോൾ കോടതി കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി. സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ പി. സി. ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു.
കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി. സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടു പിന്നാലെ ജോർജ് ഒളിവിൽപ്പോയി.
ഇതിനിടെ പി. സി. ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി. സി. ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതി അംഗങ്ങളും സ്ഥിരീകരിച്ചു.
വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹൈക്കോടതിയില്‍ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയ്ഡ് ചെയയുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha