പരസ്യപ്രചാരണം 29ന് വൈകിട്ട് 6 വരെ; മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ വോട്ടെടുപ്പ്; 196805 വോട്ടർമാർ ബൂത്തിലേക്ക്; 3633 കന്നി വോട്ടുകൾ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി; തെരഞ്ഞെടുപ്പ് സമാധാനപരമായിരിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ; ചൊവ്വാഴ്ച്ച വിധിയെഴുത്ത്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനോടൊപ്പം വമ്പൻ ക്രമീകരണങ്ങൾ അവിടെ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കുകയാണ്. കേരളം ഉടനെ വിധിയെഴുതാൻ പോവുകയാണ് തൃക്കാക്കരയിൽ ആര് ഭരിക്കുമെന്നത്. മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ജില്ലാ കലക്‌ടർ ജാഫർ മാലിക് എന്നിവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമാധാനപരമായിരിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്ന അപേക്ഷയും അവർ നടത്തിയിരിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ ഗിരീഷ് ശർമ്മയുടെയും ചെലവ് നിരീക്ഷകൻ ആർആർഎൻ ശുക്ലയുടയും നേതൃത്വത്തിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലാണ്.
പരസ്യപ്രചാരണം 29ന് വൈകിട്ട് 6 വരെയുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ തൃക്കാക്കര മണ്ഡലത്തിൽ മദ്യനിരോധനം ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. വോട്ടെടുപ്പ് ദിനത്തിൽ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നാണ് തീരുമാനം.
മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം 6 വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്. . 196805 വോട്ടർമാർ ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ വിധിയെഴുതുന്നത് . ഇതിൽ 3633 പേരാണ് കന്നി വോട്ടിന് എത്തുന്നത്. തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത് 239 ബൂത്തുകൾ ആണ് .
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത പ്രോട്ടോകോൾ ഉറപ്പാക്കിയിട്ടുണ്ട്. 239 പ്രിസൈഡിംഗ് ഓഫീസർമാരും 717 പോളിംഗ് ഓഫീസർമാരും അടക്കം 956 ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 188 ഉദ്യോഗസ്ഥരെ കരുതലായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ പരിശീലനം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വിധിയെഴുത്താണ്.
https://www.facebook.com/Malayalivartha