എൽഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് ഡോ. ജോ ജോസഫ്; തന്‍റെ ജയം ഉറപ്പാണ്; പി ടി തോമസിനേക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനാകില്ലെന്ന് ഉമ തോമസ്; താമരക്കാലമാണ് ഇനിയുള്ളതെന്ന് എഎൻ രാധാകൃഷ്ണൻ; വിജയപ്രതീക്ഷയിൽ ആറാടി സ്ഥാനാർഥികൾ

തന്‍റെ വിജയം ഉറപ്പാണെന്ന് തൃക്കാക്കര ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു. തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയം മുതൽ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. പക്ഷേ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തിയെന്നദ്ദേഹം പറഞ്ഞു.
തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയരുന്നുണ്ട്. എൽഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും ഇടത് സ്ഥാനാർഥി പറഞ്ഞു. ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് അനുകൂല പ്രതികരണമാണ്. അവരുടെ മനസ് കൃത്യമായി മനസിലാക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അനാവശ്യ വിവാദങ്ങളാണ് വികസന ചർച്ചകളെ ഇല്ലാതാക്കിയതെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. തന്‍റെ ജയം ഉറപ്പാണ്. പി ടി തോമസിനേക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനാകില്ലെന്നും യുഡിഎഫ് പറഞ്ഞു. തൃക്കാക്കരയിലെ മണ്ണിന് പി ടി തോമസിന്‍റെ ഗന്ധമാണ്. തന്‍റെ വിജയത്തിന് അതുമതിയെന്നും ഉമ തോമസ് വ്യക്തമാക്കി.
താമരക്കാലമാണ് ഇനിയുള്ളതെന്ന് എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തൃക്കാക്കരയിൽ വർഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആണെന്നും എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമാണ് ബാക്കി. വിജയപ്രതീക്ഷയിലാണ് സ്ഥാനാർഥികൾ ഉള്ളത്. വികസന വിഷയം ഉയർത്തി തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികളെ വ്യക്തിഹത്യ ചെയ്യുന്നത് വരെ എത്തി നിൽക്കുകയാണ് എന്നതാണ് മറ്റൊരു പ്രധാനമായ കാര്യം.
https://www.facebook.com/Malayalivartha