ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത തരത്തിൽ ഓരോ മേഖലയിലും വനിതകൾക്ക് ഉന്നത അവസരങ്ങൾ നേടാൻ വഴി കാണിച്ച ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് വിനീതയ്ക്കും അംഗങ്ങൾക്കും സ്നേഹാഭിവാദ്യങ്ങൾ; കേരള പത്രപ്രവർത്തക യൂണിയന്റെ 56 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി

കേരള പത്രപ്രവർത്തക യൂണിയന്റെ 56 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരള പത്രപ്രവർത്തക യൂണിയന്റെ 56 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
KUWJ തെരഞ്ഞെടുപ്പിൽ വീക്ഷണം തൃശൂർ ബ്യൂറോചീഫ് ആയ എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്.മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ഭരണകൂടത്തിന് മുൻപിൽ മുൻകൂട്ടി നിശ്‌ചയിച്ച, എഴുതി തയ്യാറാക്കിയ മറുപടികൾക്ക് വേണ്ടി മാത്രം ചോദ്യങ്ങൾ ചോദിക്കരുത് എന്ന ഫോർത്ത് എസ്റ്റേറ്റിന്റെ സ്വതന്ത്രവും ശക്തവും ആയ നിലപാടുകളുടെ മുന്നണി പോരാളിയായി വിനീത ചരിത്രത്തിൽ ഇടം നേടട്ടെ.
ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത തരത്തിൽ ഓരോ മേഖലയിലും വനിതകൾക്ക് ഉന്നത അവസരങ്ങൾ നേടാൻ വഴി കാണിച്ച ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് വിനീതയ്ക്കും KUWJ അംഗങ്ങൾക്കും സ്നേഹാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
https://www.facebook.com/Malayalivartha