തീവ്രവാദത്തിനെതിരെ പി.സി.ജോര്‍ജ്ജ് പറയുന്നത് ശരി; ഞങ്ങളുണ്ട് കൂടെ; പി.സി ജോര്‍ജ്ജിന് പിന്തുണയുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ; യുഹന്നാന്‍ മാര്‍ മിലിത്തിയോസിനും വിമർശനം

പി.സി ജോര്‍ജ്ജിന് പിന്തുണയുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ രംഗത്തുവന്നു. പി.സി ജോര്‍ജ്ജിന്റെ സമീപ ദിവസങ്ങളിലെ പ്രതകരണങ്ങള്‍ക്കെതിരെ പ്രതികരിച്ച ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെതിരെ കടുത്ത പ്രതികരണവുമായാണ് സോഷ്യല്‍ ആക്ഷന്റെ രംഗപ്രവേശനം.
കേരളത്തിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടി പാലാ ബിഷപ്പ് ചില ഉറച്ച സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരേയും യുഹന്നാന്‍ മാര്‍ മിലിത്തിയോസ് രംഗത്തു വന്നിരുന്നു. കേരളാ ക്രിസ്ത്യനികളുടെ മാര്‍പ്പാപ്പ ചമയാന്‍ ആരും രംഗത്തു വരേണ്ടതതില്ലെന്നാണ് സോഷ്യല്‍ ആക്ഷന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പൊതു ശത്രുവിനെതിരെ ക്രസ്ത്യാനികള്‍ എന്നൊക്കൊ രംഗത്തു വന്നിട്ടുണ്ടോ അന്നൊക്കെ ഈ അവതാരവും രംഗപ്രവേശം ചെയ്യും.
യാക്കോബായാ സഭയുടെ നിരണം ഭ്രദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും ഇതേഗണത്തില്‍പ്പെട്ടയാളാണ്. പി.സി.ജോര്‍ജ്ജ് ക്രൈസ്തവ സമൂഹത്തിന്റെ ചാമ്പ്യനാകേണ്ടെന്നും ജോര്‍ജ്ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നുമാണ് യുഹാനോന്‍ മാര്‍മിലിത്തിയോസ് പറഞ്ഞത്. ഇതിനെതിരെ ഓര്‍ത്തഡോക്സ് സഭ തന്നെ രംഗത്തു വന്നിട്ടുണ്ട്.
നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്കാ സഭാനേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താല്‍പര്യങ്ങളാണെന്നും തശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞുരുന്നു. ഇതെല്ലാം പൂര്‍ണമായും തള്ളിയാണ് സഭതന്നെ ഇപ്പോള്‍ രംഗത്തു വന്നത്.
https://www.facebook.com/Malayalivartha