രാജ്യസഭാ സീറ്റു വാഗ്ദാനം ചെയ്ത് തന്നെ പതിനെട്ടു വര്‍ഷം കബളിപ്പിച്ചു; താന്‍ സീറ്റിന് അര്‍ഹയല്ലായെന്ന് പാര്‍ട്ടിക്കു തോന്നുന്നുണ്ടോ? കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ ആക്ഷേപവുമായി നടി നഗ്മ

രാജ്യസഭാ സീറ്റു വാഗ്ദാനം ചെയ്ത് തന്നെ പതിനെട്ടു വര്‍ഷം കബളിപ്പിച്ചെന്ന ആക്ഷേപവുമായി നടി നഗ്മ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെയാണ് നഗ്മ തുറന്നടിക്കുന്നത്. പാർട്ടിയിൽ ചേര്‍ന്നപ്പോള്‍ തന്നെ തനിക്ക് സീറ്റു വാഗ്ദാനം ചെയ്തതാണ്. താന്‍ അതിന് അര്‍ഹയല്ലായെന്ന് പാര്‍ട്ടിക്കു തോന്നുന്നുണ്ടോയെന്നും നഗ്മ ചോദിക്കുന്നു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ വന്നിട്ട് പതിനെട്ടു വര്‍ഷമാകുന്നു. ഇപ്പോള്‍ സീറ്റില്‍ ഇമ്രാനേയാണ് മല്‍സരിപ്പിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലേ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്ത് സംഭവിക്കുന്നത്. പി.ചിദംബരം, രാജീവ്ശുക്ല, അജയ്മാക്കന്‍, ജയ്റാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, മുകള്‍വാസ്നിക്, എന്നിവര്‍ക്ക് സീറ്റു നല്‍കിയപ്പോള്‍ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദിനേപ്പോലുള്ള നെഹ്റുകുടംബ വിരുദ്ധരെ തഴഞ്ഞു.
തന്നെ തഴഞ്ഞ് മഹാരാഷട്രില്‍ നിന്ന് ഇമ്രാന്‍ പ്രതാബ് ഗര്‍ഹിയെ പരിഗണിച്ചതാണ് നഗ്മയെ ചൊടിപ്പിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ഇമ്രാന്‍. അതേസമയം എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. മൂന്നിലൊന്നു സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ചാണ് ബി.ജെ.പി.സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha