25,112 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഉമയുടെ ചരിത്ര ജയം; 2011-ല്‍ ബെന്നി ബെഹനാന്‍ നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റെക്കാർഡ് തകിടം മറിച്ചു; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് നേടിയ 14,329 ഭൂരിപക്ഷവും ഉമ മറി കടന്നു; 47754 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് തോറ്റു; 12957 വോട്ടിന് ബിജെപിയും പരാജയപ്പെട്ടു

തൃക്കാക്കരക്കാർ വിധിയെഴുതി ഉമ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടിയിരിക്കുകയാണ്. 25,112 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. 2011-ല്‍ ബെന്നി ബെഹനാന്‍ നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റെക്കാർഡ് തകിടം മറിച്ചിരിക്കുകയാണ് ഉമ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് 14,329 ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടി. അതിനെയും ഉമ മറി കടന്നു.
ആദ്യ റൗണ്ടില്‍ ഉമ 2,157 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമല്ലായിരുന്നു അവിടെ കണ്ടത്. 72770 വോട്ടിന്റെ ലീഡിലാണ് ഉമാ മുന്നിൽലെത്തിയത്. 47754 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് തോറ്റത്.12957 വോട്ടിനാണ് ബിജെപി തോറ്റത്. രണ്ടും മൂന്നും നാലും റൗണ്ടുകളിലും ലീഡ് നിലയില്‍ ഒരു ബൂത്തില്‍പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫില്ലായിരുന്നു.
സകലരെയും ഞെട്ടിച്ച് കൊണ്ടുള്ള വിജയമാണ് യു ഡി എഫ് നേടിയിരിക്കുന്നത്. ഇഞ്ചോടിഞ്ചു പോരാട്ടമല്ല നടന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യം. ഉമ തോമസിന് അഭിനന്ദനമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ പിക്ക് കിട്ടിയില്ല. അത് യുഡിഎഫിന് അനുകൂലമായെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha