ബാബ അറ്റോമിക്ക് റിസര്‍ച്ച് സെന്ററിന്റെ പടം കാട്ടി ഇതും ശിവലിംഗമാണോ എന്ന് കളിയാക്കിയപ്പോള്‍ രാജ്യത്തെ ഹിന്ദുക്കള്‍ പൊട്ടിത്തെറിച്ചില്ല; എന്നാല്‍ പ്രവാചകനേക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇസ്ലാം വാദികള്‍ പൊട്ടിത്തെറിച്ചു; രാജ് ദേശായിയുടെ ഞെട്ടിക്കുന്ന ചോദ്യങ്ങള്‍! കാലികവും പ്രസക്തവുമാണ് ഈ ചോദ്യങ്ങള്‍

മോദി വിരുദ്ധനെന്ന് പരക്കെ അറിയപ്പെടുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് ദേശായിയുടെ അഞ്ചു ചോദ്യങ്ങള്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ ഒന്നാകെ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇവ ഇപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ എന്ന നിലയ്ക്കു മാത്രമല്ല.
ഹിന്ദുക്കളുടെ മനസില്‍ അവ്യക്തമായി രൂപം കൊള്ളുകയും ഉന്നയിക്കുവാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടുകയും ചെയ്യുന്ന ചോദ്യങ്ങള്‍ എന്ന നിലയ്ക്കു കൂടിയാണ് ഇവയുടെ പ്രസക്തി. ടെലിവിഷന്‍ ചാനലില്‍ രാജ് ദീപ് ദേശായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഈ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചത്. ഇറ്റലിയിലെ വെനീസില്‍ നിന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ശശീതരൂര്‍ കൃത്യമായ മറുപടി പറയാതെ കുഴങ്ങുന്നതും രസമായി. സ്ഥിരം മോദി വിരുദ്ധ ഡയലോഗുകള്‍ അടിച്ച് തടിതപ്പാനായിരുന്നു തരൂരിന്റെ ശ്രമവും.
ബി.ജെ.പി.വക്താവായിരുന്ന നൂപുര്‍ശര്‍മ നടത്തിയ നബി നിന്ദയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചത്. ബി.ജെ.പി വക്താവ് സ്ഥാനത്തുനിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നൂപുര്‍ശര്‍മയെ പുറത്താക്കിയിട്ടും കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ തയ്യാറാവുകയാണിവര്‍. ഈ പശ്ചാത്തലത്തില്‍ ഹിന്ദുക്കളുടെ ഉള്ളില്‍ സ്വഭാവികമായി ഉടലെടുക്കാന്‍ സാധ്യതയുള്ള ആശങ്കകളാണ് ചോദ്യരൂപത്തില്‍ രാജ് ദീപ് സര്‍ദേശായിയുടെ ഉള്ളില്‍ നിന്നു പുറത്തു വന്നത്.
ചോദിച്ചത് മോദിവിരുദ്ധനെന്ന് പരക്കെ അറിയപ്പെടുന്ന രാജ്ദീപ് ദേശായിയാണെന്നത് ഞെട്ടിക്കാനുള്ള കാരണവുമായി. പക്ഷപാതമൊന്നുമില്ലാതെ വസ്തുതകളുടെ മുഖത്തു ധൈര്യമായിനോക്കുന്നവയാണ് ഈ ചോദ്യങ്ങള്‍. നൂപുര്‍ശര്‍മയുടെ പ്രതികരണം സര്‍ക്കാരിന്റെ കുറ്റമയി കാണാന്‍ കഴിയുമോ..? ലോകത്ത് ആകെ ഉയരുന്ന അസഷ്ണുതയുടെ ഭാഗമായല്ലേ ഇതിനെ കാണേണ്ടത്.
ന്യൂനപക്ഷ അവകാശങ്ങളെ അല്‍പവും മാനി്ക്കാത്ത ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാന്‍ തുര്‍ക്കി, പാക്കിസ്ഥാന്‍ മുതലായ രാജ്യങ്ങളും ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ട കാര്യമുണ്ടോ. സ്വന്തം രാജ്യങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങളെ വിലമതിക്കാത്ത ഈ രാജ്യങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഇന്ത്യയെ ഉപദേശിക്കാന്‍ എന്താണ് അവകാശം. നൂപുര്‍ശര്‍മ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും പ്രതിനിധീകരിക്കുന്ന നേതാവുമല്ല.
ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും മികച്ചതാക്കാനും വേണ്ടി ഇന്ത്യന്‍ പ്രധാന മന്ത്രി മോദി പണവും സമയവും ധാരാളമായി വിനിയോഗിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി ചാനല്‍ചര്‍ച്ചയുടെ ആവേശത്തില്‍ പറഞ്ഞുപോയ ഇത്തരം കാര്യങ്ങളുടെ മുന്നില്‍ തകരാന്‍ പറ്റുന്ന രീതിയില്‍ ദുര്‍ബലമാണോ ഈ രാജ്യങ്ങുമായുള്ള നമ്മുടെ ബന്ധങ്ങള്‍.
ബാബ അറ്റോമിക്ക് റിസര്‍ച്ച് സെന്ററിന്റെ പടം കാട്ടി ഇതും ശിവലിംഗമാണോ എന്ന് കളിയാക്കിയപ്പോള്‍ രാജ്യത്തെ ഹിന്ദുക്കള്‍ പൊട്ടിത്തെറിച്ചില്ല. എന്നാല്‍ പ്രവാചകനേക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇസ്ലാം വാദികള്‍ പൊട്ടിത്തെറിച്ചു. കാലികവും പ്രസക്തവുമാണ് ഈ ചോദ്യങ്ങള്‍. ഇന്ത്യയിലെ ഹിന്ദുക്കള്‍ ചോദിക്കാന്‍ ഓങ്ങുന്ന ചോദ്യങ്ങള്‍. മതേതരനാട്യക്കാരുടെ മനസിലും ഇവ മുഴങ്ങുന്നുമുണ്ടാകും. പക്ഷേ ന്യൂനപക്ഷങ്ങളുടെ വോട്ടില്‍ മാത്രം കണ്ണുവയ്ക്കുന്ന അവര്‍ക്ക് ഇവ പൊതുവേദികളില്‍ ചോദിക്കാന്‍ ആകില്ല. സത്യത്തിന്റെ ഗതികേടെന്നു മാത്രം പറയാം.
https://www.facebook.com/Malayalivartha