പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലക്കുള്ള അധികാരം ഉപയോഗിച്ചാണ് സ്വന്തം സുരക്ഷ വർധിപ്പിച്ചത്; എന്നാൽ കഴിഞ്ഞ 8 വർഷമായി രാഹുലിന് യാതൊരു നിയന്ത്രണവുമില്ലാത്ത കേന്ദ്ര സർക്കാരാണ് അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്; രാഹുൽ ഗാന്ധിയുടെ സുരക്ഷ ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ പ്രഹസനത്തെ ന്യായീകരിക്കുന്ന സഖാക്കളുടെ അൽപ്പബുദ്ധിയോട് സഹതാപം തോന്നുന്നുവെന്ന് ഫാത്തിമ താഹിലിയ

രാഹുൽ ഗാന്ധിയുടെ സുരക്ഷ ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ പ്രഹസനത്തെ ന്യായീകരിക്കുന്ന സഖാക്കളുടെ അൽപ്പബുദ്ധിയോട് സഹതാപം തോന്നുന്നുവെന്ന് ഫാത്തിമ താഹിലിയ. പിണറായി വിജയന് യാതൊരു വിധ ഭീകരാക്രമണ ഭീഷണിയുമില്ലെന്നാണ് ഫാത്തിമ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; രാഹുൽ ഗാന്ധിയുടെ സുരക്ഷ ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ പ്രഹസനത്തെ ന്യായീകരിക്കുന്ന സഖാക്കളുടെ അൽപ്പബുദ്ധിയോട് സഹതാപം തോന്നുന്നു.
രാഹുൽ ഗാന്ധിയുടെ കുടുംബത്തിലെ രണ്ട് പേർ ഭീകരാക്രമണങ്ങളിൽ കൊല്ലപെട്ടവരാണ്. പിണറായി വിജയനെ പോലെ പ്രതിഷേധക്കാരെ ഭയന്നല്ല, ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് വലിയ സുരക്ഷയോരുക്കുന്നത്. പിണറായി വിജയന് യാതൊരു വിധ ഭീകരാക്രമണ ഭീഷണിയുമില്ല.
പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലക്കുള്ള അധികാരം ഉപയോഗിച്ചാണ് സ്വന്തം സുരക്ഷ വർധിപ്പിച്ചത്. എന്നാൽ കഴിഞ്ഞ 8 വർഷമായി രാഹുലിന് യാതൊരു നിയന്ത്രണവുമില്ലാത്ത കേന്ദ്ര സർക്കാരാണ് അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്. പിണറായി വിജയനെ പോലെ പ്രതിഷേധക്കാരെ പേടിയാകുമ്പോൾ സുരക്ഷ വർധിപ്പിക്കാൻ പറയുന്നയാളല്ല രാഹുൽ.
പിണറായി വിജയനെ പോലെ പൊതുജനത്തെ പേടിയുള്ള ആളല്ല രാഹുൽ, അവരിലേക്ക് ഇറങ്ങി ചെല്ലുന്നയാളാണ് രാഹുൽ. രാഹുലിന്റെ സുരക്ഷ ഉദ്യോഗസ്ഥർ മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് തോക്കും ബോംബും ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്, കറുത്ത മാസ്കും കീറതുണിയുമല്ല.
https://www.facebook.com/Malayalivartha