കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു; പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്റർ അടി്ച്ചു തകര്‍ത്തു; കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേർ; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; സംസ്ഥാനത്ത് അങ്ങുമിങ്ങും അക്രമ സംഭവങ്ങൾ വർധിക്കുന്നു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇപ്പോഴും പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തിരിക്കുകയാണ്. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയോടെ ഓഫിസ് ജനല്‍ ചില്ലുകൾ ഫര്‍ണ്ണിച്ചറുകൾ തുടങ്ങിയവ തകര്‍ത്തെറിഞ്ഞു.
കോണ്‍ഗ്രസ് ആരോപിക്കുന്നത് അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്നാണ്. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടി്ച്ചു തകര്‍ത്തു. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ അര്‍ധരാത്രി 12.55 ഓടെ ബോംബേറുണ്ടായി. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷമുണ്ടായി.
അതേസമയം കഴിഞ്ഞ ദിവസം രാത്രി കെ പി സി സി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായി. സി പി ഐ എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിൽ. ഓഫീസിന് മുന്നിലെ കാറിന്റെ ചില്ല് തകര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി ഓഫീസിലിരിക്കെയായിരുന്നു സംഭവം നടന്നത്.
താന്‍ ഓഫീസില്‍ പുസ്തകം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു . എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയില്ല. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും ബഹളക്കാര്‍ പോയി. കേരളത്തിലെ പ്രധാന പ്രതിപക്ഷമായിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആണ് ആക്രമിക്കപ്പെട്ടത്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറിയ്ക്കും എന്താണ് പറയാനുള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. പ്രതിഷേധ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരികയുണ്ടായി. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha