കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി ഇന്നും ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ഈ യൂത്ത് കോണ്‍ഗ്രസുകാരുടെ മിടുക്കുകൊണ്ടാണ്; വിമാനം റാഞ്ചിയ പാരമ്പര്യം പോലും ഇന്ത്യയില്‍ യൂത്തുകോണ്‍ഗ്രസുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്; വിമാനത്തില്‍ പിണറായിയെ വിരട്ടാന്‍ എത്തിയവര്‍ യൂത്തുകോണ്‍ഗ്രസുകാരായിരുന്നോ?

പ്രതിഷേധത്തിന് യൂത്തുകോണ്‍ഗ്രസുകാര്‍ വിമാനത്തെ തെരഞ്ഞെടുക്കുന്നത് ഇതാദ്യമല്ല. വിമാനം റാഞ്ചിയ പാരമ്പര്യം പോലും ഇന്ത്യയില്‍ അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. അത്രയ്ക്കു മിടുക്കന്മാരും ചുറുചുറുക്കുള്ളവരുമായിരുന്നു എന്നും യൂത്തു കോണ്‍ഗസുകാര്‍. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി ഇന്നും ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ഈ യൂത്ത് കോണ്‍ഗ്രസുകാരുടെ മിടുക്കുകൊണ്ടാണ്. ഈ മിടുക്കിന്റെ ഒരു ചെറിയ ഒരധ്യായമാണ് ഇന്നലെ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ അരങ്ങേറിയത്.
ജയിലിലായ ഇന്ദിരാഗന്ധിയെ വിട്ടയയ്ക്കണമെന്നും സഞ്‌ജൈ ഗാന്ധിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്തുകോണ്‍ഗ്രസുകാര്‍ വിമാനം റാഞ്ചിയത്. 1978-ഡിസംബര്‍ ഇരുപത്തിയൊന്നിനായിരുന്നു ആ സംഭവം. ലോക്‌സഭ നിര്‍ദ്ദേശിച്ചതനുസരിച്ച് ഡിസംബര്‍ 19-ന് ഇന്ദിരാ ഗാന്ധിയെ തീഹാര്‍ ജയിലിലാക്കി. ഇതിനെതിരെ കോണ്‍ഗ്രസുകാര്‍ രാജ്യ വ്യാപകമായി പ്രതിഷേധിച്ചു. അക്രമം രാജ്യം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പതിനെണ്ണായിരം പേര്‍ അറസ്റ്റിലായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു വിമാന റാഞ്ചല്‍.
ലഖ്‌നൗവില്‍ നിന്ന് 126 യാത്രക്കാരും ആറു വിമാന ജോലിക്കാരുമുണ്ടായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് യൂത്തുകോണ്‍ഗ്രസുകാര്‍ റാഞ്ചിയത്. ആദ്യം നേപ്പാളിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും വിമാനം പറത്താന്‍ റാഞ്ചികള്‍ ആവശ്യപ്പെട്ടങ്കിലും . ഇന്ധനത്തിന്റെ കുറവുള്ളതിനാല്‍ നിരസിക്കപ്പെട്ടു ഒടുവില്‍ വിമാനം വാരണാസിയില്‍ ഇറക്കി. വിമാനത്തിന്റെ പിറകില്‍ നിന്ന് ചാടിയ എസ്.കെ.സോധി എന്ന യാത്രക്കാരനാണ് ഇന്ദിരാഗാന്ധയെ നിരുപാധികം ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന് റാഞ്ചികള്‍ ആവശ്യപ്പെടുന്ന വിവരം അധികൃതരെ അറിയിച്ചത്.
യു.പി.മുഖ്യമന്ത്രി രാംനരേഷ് യാദവും പ്രധാന മന്ത്രി മൊറാര്‍ജി ദേശായിയും തങ്ങളുമായി ചര്‍ച്ചയ്‌ക്കെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്നു രാത്രി തന്നെ രാം നരേഷ് യാദവ് വാരണാസിയില്‍ എത്തി. ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങി കളിത്തോക്കുപയോഗിച്ചായിരുന്നു റാഞ്ചല്‍. ഇനി അറിയേണ്ടത്. വിമാനത്തില്‍ പിണറായിയെ വിരട്ടാന്‍ എത്തിയവര്‍ കളി യൂത്തുകോണ്‍ഗ്രസുകാര്‍ ആയിരുന്നോ എന്നു മാത്രമാണ്.
https://www.facebook.com/Malayalivartha