യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ

ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണി മുഴക്കിയെന്ന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസെടുക്കണം എന്നാവശ്യമാണ് ഉയർത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.
ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറർ ബി.അനൂബാണ് ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ ഭീഷണി ഉയർത്തിയത്. ഏലപ്പാറയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെയാണ് അനൂബ് തന്റെ പ്രസംഗത്തിലൂടെ ഭീഷണി മുഴക്കിയത്. അനൂബിനെതിരെ ഡിസിസി സെക്രട്ടറി ബിജോ മാണിയാണ് പരാതി ഉന്നയിച്ചത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനി ഇന്‍ഡിഗോ. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും നാടന്‍ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും പോലീസിന് റിപ്പോര്‍ട്ട് നല്‍കി ഇന്‍ഡിഗോ.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാല്‍ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ പി ജയരാജന്‍ പിടിച്ചു തള്ളിയിരുന്നു. റിമാന്റിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് അപേക്ഷയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha