കേരളത്തിലെ തെരുവുകള്‍ സി.പി.എമ്മിന് സ്ത്രീധനം കിട്ടിയതല്ല; ആ തെരുവുകളിലൂടെ ഞങ്ങള്‍ നടക്കും; തടുക്കാമെങ്കില്‍ തടുത്തോ; ഭീഷണി കയ്യില്‍ വച്ചാല്‍ മതി; പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍; കട്ടകലിപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ തെരുവുകള്‍ സി.പി.എമ്മിന് സ്ത്രീധനം കിട്ടിയതല്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ തെരുവുകള്‍ സി.പി.എമ്മിന് സ്ത്രീധനം കിട്ടിയതല്ല. ആ തെരുവുകളിലൂടെ ഞങ്ങള്‍ നടക്കും.
തടുക്കാമെങ്കില്‍ തടുത്തോ. ഭീഷണി കയ്യില്‍ വച്ചാല്‍ മതി. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വധ ഭീക്ഷണി മുഴക്കിയ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്ക് ജാമ്യം നല്‍കാന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. വീട്ടിലേക്ക് ഗുണ്ടകളെ വിട്ടാല്‍ ഞങ്ങള്‍ പേടിച്ച് പോകുമെന്ന് കരുതിയോ.
പതിനായിരം പോലീസുകാരുടെ അകത്തേക്ക് ഓടിയൊളിക്കുന്ന പിണറായി വിജയനല്ല ഞങ്ങളാരും. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത് എന്തിനാണ്? കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്വര്‍ണകടത്തും ഹവാലാ ഇടപാടും നടത്തിയെന്ന ആരോപണം എവിടേയുമില്ല. ഇത് മഹാനാശത്തിന്റെ തുടക്കമാണെന്ന് സി.പി.എമ്മിനെ ഓര്‍മപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha